ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ഡിസംബര്‍ 4 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്ണ്ടസിയില്‍ എഡിസണിലുള്ള എഡിസണ് ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ചാണ് 'ജിംഗിള്‍ ബെല്‍സ്' എന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്.
പ്രമുഖ ഗായകരായ റോഷന് മാമ്മന്‍, പ്രമോദ് പരമേശ്വരന് എന്നിവര്‍ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്, പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ സെക്രട്ടറി ദീപ്തി നായര്‍ ഏവരെയും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്തു,
2018 കാലഘട്ടത്തില്‍ കാഞ്ചിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സഹായിച്ചു കൂടെയുണ്ടായിരുന്ന ഓരോരുത്തരെയും അഭിസംബോധന ചെയ്തു കൊണ്ടാണ് ജെയിംസ് ജോര്‍ജ് തന്റെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്, 2018 കാന്‍ജ് ടീമിന്റെ സ്വപ്ന പദ്ധതിയായ കാന്‍ജ് കെയര്‍ എന്ന നിര്‍ധനര്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മാണ പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫണ്ട് റൈസിംഗ് ചെയര്മാന് അനിയന് ജോര്‍ജ്, ദിലീപ് വര്‍ഗീസ് , ജിബി തോമസ് മോളൊപ്പറമ്പില്‍, റോയ് മാത്യു തുടങ്ങി എല്ലാ സുമനസുകള്‍ക്കും ജെയിംസ് ജോര്‍ജ് നന്ദി അറിയിച്ചു, കേരളത്തില്‍ ആഞ്ഞടിച്ച പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ഓണാഘോഷങ്ങള്‍ ഒക്കെ മാറ്റി വച്ച് കൊണ്ട് നടത്തിയ റീ ബില്‍ഡ് കേരള ഫണ്ട് റൈസിംഗ് പ്രോഗ്രാമിന്റെ വിജയത്തിന് പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളെയും അകമഴിഞ്ഞ നന്ദിയോടെ ഓര്‍ക്കുന്നതായി ജെയിംസ് പറഞ്ഞു,
വിവിധ കലാകാരന്മാര് അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങളും പ്രമോദ് പരമേശ്വരന് ആലപിച്ച ഹൃദ്യമായ ഗാനങ്ങളും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി,നിരവധി സമ്മാനങ്ങളുമായി വേദിയിലെത്തിയ സാന്റാക്ലോസ്, എട്ടുവീട്ടില്‍ ബോയ്സ് അവതരിപ്പിച്ച ഡാന്‍സ്, ജൂഡി പോളിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ ഒക്കെ അതിഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി,
കഴിഞ്ഞ നാളുകളില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലും ട്രസ്റ്റി ബോര്‍ഡിലുമായി കാന്‍ജിന് വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തികളെ ചടങ്ങില്‍ ആശംസ ഫലകങ്ങള്‍ നല്കി ആദരിച്ചു, അനിയന് ജോര്‍ജ് , ജിബി തോമസ്, ജയ് കുളമ്പില്‍, റോയ് മാത്യു, ജോസ് വിളയില്‍, മാലിനി നായര്‍,സ്മിത മനോജ്, ആനി ജോര്‍ജ് , സിറിയക് കുന്നത്ത് കൂടാതെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ആശംസാ ഫലകങ്ങള്‍ ഏറ്റു വാങ്ങി,
കലാപരിപാടികള്‍ക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും കാന്‍ജ് ജിംഗിള്‍ ബെല്‍സ് ഒരു വേദിയായി, വളരെ ആഹഌദത്തോടെ പരിപാടിയില്‍ ഉടനീളം ഉണ്ടായിരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമായിരുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്ത ഫോമാ ട്രഷറര്‍ ഷിനു ജോസഫ്,സെക്രട്ടറി ജോസ് എബ്രഹാം, മാപ് പ്രസിഡന്റ് ചെറിയാന് കോശി, ഫോമാ പ്രതിനിധി പ്രദീപ് നായര്‍, യോഹന്നാന് ശങ്കരത്തില്‍ തുടങ്ങിയവര്‍ പറഞ്ഞു.
പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന് എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്സ്), സഞ്ജീവ്കുമാര്‍ കൃഷ്ണന് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്സ് ) സ്വപ്ന രാജേഷ് (എക്സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍)
കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, ജോസ് വിളയില്‍,മാലിനി നായര്‍, റോയ് മാത്യു, അലക്സ് മാത്യു, സ്മിത മനോജ് തുടങ്ങിയവര്‍ ഏവര്‍ക്കും ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നു.