Image

നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍

പി.പി. ചെറിയാന്‍ Published on 14 December, 2018
നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍
മുബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ(ISHA) അംബാനിയുടെ വിവാഹഘോഷങ്ങളില്‍ അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിമാരായ ഹില്ലരി ക്ലിന്റന്‍, ജോണ്‍ കെറി എന്നിവരുമൊത്ത് പ്രശസ്ത സിനിമാതാരം ഷാരൂക്ക്ഖാന്‍ നൃത്തചുവടുകള്‍ വെച്ചപ്പോള്‍ വിവാഹത്തിനെത്തിചേര്‍ന്ന അതിഥികളുടെ മുഖത്തും ഒരേസമയം ചിരിയും അത്ഭുതവും പ്രകടമായി. 71 വയസ്സിലും നൃത്തചുവടുകള്‍ പിഴക്കാതെയായിരുന്നു ഹില്ലരിയുടെ പ്രകടനം. ബില്‍ക്ലിന്റനെ കൂടാതെ സഹായി ഹൂമ അബെദിനുമായി  ബുധനാഴ്ചയായിരുന്നു ഹില്ലരി മുംബൈയില്‍ എത്തിചേര്‍ന്നത്.
വിവാഹചടങ്ങുകള്‍ക്ക് മുമ്പായിരുന്നു ഹില്ലരിയുടെയും, കെറിയുടെയും ഷാരൂക്ക്ഖാനുമൊത്തുള്ള നൃത്തം അരങ്ങേറിയത്. ഷാരൂക്ക് ഖാനാണ് ഇരുവരേയും നൃത്തത്തിനായി ക്ഷണിച്ചത്.

നാല്‍പത്തിമൂന്നു ബില്യണ്‍ ഡോളറിന്റെ സമ്പാദ്യമുള്ള മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും പത്തു ബില്യണ്‍ സമ്പാദ്യമുള്ള വ്യവസായി അജയ് പിരമളിന്റെ മകന്‍ ആനന്ദും തമ്മിലുള്ള വിവാഹത്തിന്റെ ചിലവ് 100 മില്യണ്‍ ഡോളറാണ് കണക്കാക്കിയിരുന്നത്. അംബാനി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഹില്ലരിയും കുടുംബവും.

നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍നൃത്തചുവടുകള്‍ പിഴക്കാതെ ഹില്ലരിയും കെറിയും ഷാരൂക്ക്ഖാനുമൊത്ത് അംബാനി വിവാഹത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക