കോണ്‍ഗ്രസംഗം അക്കേസിയ കോര്‍ട്ടസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി സൈകത് ചക്രബര്‍ത്തി
Published on 14 December, 2018
ന്യു യോര്‍ക്ക്: ഡെമോക്രാറ്റിക് വനിതാ സ്ഥാനാര്‍ഥിയായി ക്വീന്‍സില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസംഗം അലക്സാണ്ട്രിയ അക്കേസിയ കോര്‍ട്ടസിന്റെ ചീഫ് ഓഫ് സ്റ്റഫ് ആയി ആയി ഇന്ത്യന്‍ വംശജനായ സൈകത് ചക്രബര്‍ത്തി നിയമിതനായി.
ഹാര്‍വാര്‍ഡ് കോളേജ് ബിരുദധാരിയായ സൈകത് ആയിരുന്നു അലക്സാണ്ട്രിയയുടെ തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചത്. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബ്രാന്‍ഡ് ന്യൂ കോണ്‍ഗ്രസ് എന്ന സംഘടനയുടെ സഹ സ്ഥാപകന്‍ കൂടിയാണ് സൈകത്.
ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി തെരഞ്ഞെടുത്ത വിജയസാധ്യതയുള്ള 12 പേരില്‍ ഒരാളായിരുന്നു അലക്സാണ്ട്രിയ. സിലിക്കണ്‍വാലിയില്‍ ഒരു ഐടി കമ്പനി നടത്തിയ മുന്‍ പരിചയവുമായാണ് സൈകത് പുതിയ ഉദ്യമത്തിന് ഇറങ്ങിയതും വിജയം വരിച്ചതും.
കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണു അക്കേസിയ കോര്‍ട്ടസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല