Image

ഒടിയന്‍ വെറും പൊടിയനായെന്ന് പ്രേക്ഷകര്‍; സംവിധായകന്‍റെ മിടുക്ക് ബന്ധപ്പെട്ടവരെ നേരത്തെ അറിയിച്ച് അണിയറക്കാര്‍

Published on 14 December, 2018
ഒടിയന്‍ വെറും പൊടിയനായെന്ന് പ്രേക്ഷകര്‍; സംവിധായകന്‍റെ മിടുക്ക് ബന്ധപ്പെട്ടവരെ നേരത്തെ അറിയിച്ച് അണിയറക്കാര്‍

തള്ളുന്നതിനൊക്കെയൊരു പരിധിയില്ലേ ചേട്ടാ എന്നാണ് ഇപ്പോള്‍ ശ്രീകുമാര്‍ മേനോനോട് പ്രേക്ഷകരുടെ പ്രധാന ചോദ്യം. ഒപ്പം പ്രേക്ഷകരുടെ ഒരു പ്രധാന മുന്നറിയിപ്പുമുണ്ട്. ആ 'രണ്ടാമൂഴത്തിലെങ്ങും തൊട്ടുപോകരുത'്. ഒടിയന്‍ വെറും പൊടിയനെന്ന് വിലപിക്കുന്നതിനൊപ്പം പ്രേക്ഷകരുടെ ഏറ്റവും വലിയ പേടിയും മലയാള സാഹിത്യ ലോകം ഏറെ ആദരിക്കുന്ന രണ്ടാമൂഴം എന്ന മഹത്തായ സാഹിത്യ സൃഷ്ടിയെ ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കുന്നത് കാണേണ്ടി വരുമോ എന്നതാണ്. അങ്ങനെ സംഭവിക്കരുതേ എന്ന കരുതലും പ്രാര്‍ഥനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും കാണുന്നത്. 
എന്നാല്‍ എം.ടിയുടെ കൈയ്യില്‍ നിന്നും രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് ലഭിക്കില്ല എന്ന കാര്യം ഉറപ്പാണ്. കരാര്‍ കലാവധി കഴിഞ്ഞുവെന്ന കാരണത്താല്‍ തിരക്കഥ തിരിച്ചെടുക്കുന്നതിന് എം.ടി കോടതിയെ സമീപിച്ചപ്പോള്‍ തന്നെ എം.ടി ഉറച്ച തീരുമാനം എടുത്തുവെന്നാണ് എം.ടിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. എന്തൊക്കെ മധ്യസ്ഥ ചര്‍ച്ച നടത്തിയാലും എം.ടിയുടെ തിരക്കഥ ഇനി ശ്രീകുമാര്‍ മേനോന്‍റെ കൈകളിലേക്ക് എത്തില്ല. അത് ഉറപ്പാണ്. 
എന്നാല്‍ ഈ തീരുമാനത്തിലേക്ക് എം.ടി എത്തിയത് സംവിധായകന്‍ എന്ന നിലയില്‍ ശ്രീകുമാര്‍ മേനോന്‍റെ ശേഷിയെ നേരത്തെ തന്നെ മനസിലാക്കിയത് കൊണ്ടാണ് എന്നാണിപ്പോള്‍ അണിയറ സംസാരം. ഒടിയന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ ഒടിയന്‍റെ സംവിധാന വിശേഷങ്ങള്‍ വേണ്ടപ്പെട്ടവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവത്രേ. 
എന്തായാലും മലയാള പ്രേക്ഷക ലോകത്ത് ഒടിയന്‍ വെറും നിരാശയാണ് സമ്മാനിച്ചത്. തെലുങ്കിലും മറ്റു ഡബ്ബ് ചെയ്ത് എത്തിച്ച ചിത്രം പ്രേക്ഷകരില്ലാതെ ശുഷ്കമായിരിക്കുന്നു. കേരളത്തില്‍ തന്നെ ചിത്രത്തിന്‍റെ മുമ്പോട്ടു പോക്ക് എന്താകുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക