Image

ചിക്കാഗോ കൈരളി ലയണ്‍സിന്റെ രണ്ടാമത് വോളി ടൂര്‍ണമെന്റും ക്രിസ്തുമസ് ആഘോഷവും 23-നു

Published on 14 December, 2018
ചിക്കാഗോ കൈരളി ലയണ്‍സിന്റെ രണ്ടാമത് വോളി ടൂര്‍ണമെന്റും ക്രിസ്തുമസ് ആഘോഷവും 23-നു
ചിക്കാഗോ: പരേതനായ പി.എ. തോമസിന്റെ (മല്ലപ്പള്ളി കുട്ടപ്പന്‍) നാമധേയത്തിലുള്ള ചിക്കാഗോ കൈരളി ലയണ്‍സിന്റെ രണ്ടാമത് വിന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റും ക്രിസ്മസ് ആഘോഷവും ഡിസംബര്‍ 23-നു ഞായറാഴ്ച നടത്തും.

നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ ജിമ്മിലാണു മല്‍സരവും ആഘോഷങ്ങളും. 12 മണിക്കാരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പ്രാദേശിക തലത്തിലുള്ള ഏഴെട്ടു ടീമുകള്‍ പങ്കെടുക്കും. വൈകിട്ടാണു ക്രിസ്മസ് ആഘോഷവും സമ്മാന വിതരണവും.

പത്തു വര്‍ഷം തുടര്‍ച്ചയായി കേരള സ്റ്റേറ്റ് പ്ലേയറായിരുന്ന പി.എ. തോമസ് നാഷനല്‍ ടീമിലേക്കും ഒരു വട്ടം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എസ്.ബി. കോളജ്, കെ.എസ്. ആര്‍.ടി.സി എന്നിവയുടെ കളിക്കാരനുമായിരുന്നു.
അദ്ധേഹത്തിന്റെ ഓര്‍മ്മയില്‍ മല്ലപ്പള്ളി നിവാസികളാണു ഈ ടൂര്‍ണമെന്റിനു തുടക്കം കുറിച്ചത്.

കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് അന്നു തന്നെ നടത്തുന്ന പദര്‍ശന മല്‍സരത്തിനു ഒഹായോ സ്റ്റേറ്റ് ഡി-1 കളിക്കാരന്‍ സനില്‍തോമസ്, ഡൊമിനിക്കന്‍ യൂണിവേഴ്‌സിറ്റി പ്ലേയര്‍ നിധിന്‍ തോമസ്, ഡി പോള്‍ യൂണിവേഴ്‌സിറ്റി പ്ലേയര്‍ ഷോണ്‍ കദളിമറ്റം എന്നിവരടക്കം കൈരളി ലയണ്‍സിന്റെ പ്രമുഖ താരങ്ങള്‍ അബുദാബിവോളി ബോള്‍ ക്ലബ് പ്ലേയര്‍ ഹര്‍ഷല്‍ നേത്രുത്വംനല്‍കുന്ന അമേരിക്കന്‍ മുഖ്യധാരാടീമുമായി ഏറ്റു മുട്ടും. ഇത് പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരിക്കും

ചിക്കാഗോ കൈരളി ലയണ്‍സ് പ്രസിഡന്റ് സിബി കദളിമറ്റം, കോര്‍ഡിനേറ്റര്‍മാരായി പ്രവീണ്‍ തോമസ്, ജോസ് മണക്കാട്ട് എന്നിവര്‍ അടങ്ങിയ ടൂര്‍ണമെന്റ് കമ്മിറ്റി പരിപാടികള്‍ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്.

കഴിഞ്ഞ വര്‍ഷം മികച്ച ജനപങ്കാളിത്തമാനു ലഭിച്ചത്.ഇത്തവണഅതിലും കൂടുതല്‍ പിന്തുണ സംഘാടകര്‍ ഭപ്രതീക്ഷിക്കുന്നു. കലാ-കായിക പരിപാടികള്‍ഒരേ വേദിയില്‍ അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്‌ 
ചിക്കാഗോ കൈരളി ലയണ്‍സിന്റെ രണ്ടാമത് വോളി ടൂര്‍ണമെന്റും ക്രിസ്തുമസ് ആഘോഷവും 23-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക