പശുക്കളെ രക്ഷിക്കാന്‍ ഗുജറാത്തില്‍ ചാണക ബാങ്ക്
വരുന്നു.പൊതുനിരത്തിലൂടെ അലഞ്ഞ് തിരിയുന്നത് ഒഴിവാക്കുന്നതിനും പശുക്കളുടെ
ക്ഷേമത്തിനും വേണ്ടിയാണ് ചാണക ബാങ്കുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട്
പോകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ ഗോമൂത്രചാണക ബാങ്കുകള്‍
തുറക്കും.
ഇത് ഉപയോഗിച്ച് ജൈവ വളങ്ങളുണ്ടാക്കി ആ പണം അലഞ്ഞ് തിരിയുന്ന
പശുക്കളുടെ ക്ഷേമത്തിന് ഉപയോഗിക്കും. പശുക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി
ഭൂപേന്ദ്രസിന്‍ ഛുദ്ദാസമയാണ് പുതിയ ആശയത്തിന് പിന്നില്‍.
കളക്ഷന്‍ സെന്റര്‍ വഴി
സര്‍ക്കാര്‍ നേരിട്ടെത്തി ചാണകവും മുത്രവും സംഭരിക്കുകയും ഇത് ജൈവവളം
നിര്‍മ്മിക്കുന്ന കമ്പനികള്ക്ക്് നല്‍കുകയും ചെയ്യും.