Image

ബോംബ്‌ ഭീഷണി: വിമാനം നിലത്തിറക്കി

Published on 15 December, 2018
ബോംബ്‌ ഭീഷണി: വിമാനം നിലത്തിറക്കി

മുംബൈ: ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ വിമാനം നിലത്തിറക്കി. മുംബൈയില്‍നിന്ന്‌ ഡല്‍ഹി വഴി ലക്‌നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനാണ്‌ ബോംബ്‌ ഭീഷണിയുണ്ടായത്‌. തുടര്‍ന്ന്‌ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനം സുരക്ഷിതമാണെന്ന്‌ സുരക്ഷാ ഏജന്‍സികള്‍ പിന്നീട്‌ അറിയിച്ചു.

രാവിലെ 6.05നാണ്‌ ഇന്‍ഡിഗോ 6ഇ 3612 വിമാനം പുറപ്പെടേണ്ടിയിരുന്നത്‌.ഗോ എയര്‍ ജി8 329 വിമാനത്തില്‍ ഡല്‍ഹിക്കു പോകേണ്ടിയിരുന്ന സ്‌ത്രീയാണ്‌ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ ആദ്യം അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക