Image

ഖനിയ്‌ക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക്‌ വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published on 15 December, 2018
ഖനിയ്‌ക്കുള്ളില്‍   കുടുങ്ങിയ തൊഴിലാളികള്‍ക്ക്‌ വേണ്ടി  രക്ഷാപ്രവര്‍ത്തനം തുടരുന്നു

മേഘാലയ: കല്‍ക്കരി ഖനിയില്‍ വെള്ളം നിറയുന്നതിനാല്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.ഖനിയിലെ ഇടുങ്ങിയ ഗുഹയ്‌ക്കുള്ളിലാണ്‌ 13 തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്‌. നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്‌. സമീപത്തെ നദിയില്‍ 70 അടി ഉയരത്തിലാണ്‌ ജലം ഖനിക്കുള്ളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.

വെള്ളം നിറയുന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌. ബോട്ടുകളും ക്രെയിനും ഉപയോ?ഗിച്ചാണ്‌ തെരച്ചില്‍ തുടരുന്നത്‌. ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌. ഖനിക്കുള്ളില്‍ നിന്ന്‌ വെള്ളം വറ്റിക്കാനുള്ള ശ്രമമാണ്‌ നടന്നു കൊണ്ടിരിക്കുന്നത്‌.

320 അടി ആഴമുള്ള കല്‍ക്കരി ഖനിയില്‍ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ തൊഴിലാളികള്‍ അകപ്പെട്ടത്‌.
എന്നാല്‍ അനധികൃതമായാണ്‌ ഖനിയില്‍ ജോലി നടന്നു കൊണ്ടിരുന്നതെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായി. ഖനി ഉടമയ്‌ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക