Image

രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി, ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശം

Published on 15 December, 2018
രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി, ഉടന്‍  അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശം

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി നടപടി.


രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശം. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുലിന് കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഈശ്വര്‍ വീണ്ടും കേസെടുക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ രക്തമോ മൂത്രമോ വീഴ്ത്തി ആചാരലംഘനം നടത്തി നട അടക്കേണ്ട സാഹചര്യം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇതിനായി ഇരുപതോളം പേര്‍ സന്നിധാനത്ത് തയാറായി നിന്നിരുന്നവെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നത്.

അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിനാണ് രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. സന്നിധാനത്ത് രക്തം വീഴ്ത്തി പോലും യുവതി പ്രവേശനം തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നുവെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍
Join WhatsApp News
അയ്യപ്പൻ 2018-12-15 09:01:37
ആരെടാ ഇവനെ പുറത്തിറക്കി വിട്ടത് ?
P R Girish Nair 2018-12-15 13:12:44
ഒരു മനുഷ്യനെ 51 വട്ടം വെട്ടിമുറിച്ഛ കോടി സുനിയും കുഞ്ഞനന്ദനും കിർമാണി മനോജും തടവിൽ സുഖിക്കുകയും അവധി എടുത്ത് ജീവിതം അഘോഷിക്കുകയും ചായുമ്പോൾ വിഡ്ഢിയായ  രാഹുൽ ഈശ്വറിനെ വീണ്ടും ജയിലിലടക്കാൻ കോടതിയെ ദുരുപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയാണ്. സംഘപരിവാർ ഫാസിസത്തിന്റെ പേരുപറഞ്ഞു സിപിഐമ്മുകാർ എന്ന്മുതലാണ് ഏറ്റവും വലിയ ഫാസിസ്റ്റുകളായത്? കെ സുരേന്ദ്രനെയും രാഹുൽ ഈശ്വരനെയും മാത്രമല്ല രഹാനെ ഫാതിമയെയും പോലെ ക്രിമിനൽ അല്ലാത്ത ആരെയും ജയിലിൽ അടക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക