Image

കമല്‍നാഥിന്റെ സത്യപ്രതിജ്ഞയില്‍ പിണറായി പങ്കെടുക്കും

Published on 15 December, 2018
കമല്‍നാഥിന്റെ സത്യപ്രതിജ്ഞയില്‍ പിണറായി പങ്കെടുക്കും


ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക്‌ കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ച്‌ കോണ്‍ഗ്രസ്‌. കമല്‍നാഥ്‌ സത്യപ്രതിജ്ഞ കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റേ സത്യപ്രതിജ്ഞാ ചടങ്ങിന്‌ സമാനമാക്കാനാണ്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ശ്രമിക്കുന്നതെന്ന്‌ ന്യൂസ്‌ 18 റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ചടങ്ങിലെത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌ബി.എസ്‌.പിയേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നേരത്തെ പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തില്‍ നിന്ന്‌ ബി.എസ്‌.പി വിട്ടുനിന്നിരുന്നു.

കേരളമുഖ്യമന്ത്രിയും സി.പി.ഐ.എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ വി. നാരായണസ്വാമി, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിനേഷ്‌ ത്രിവേദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക