Image

വിവാദ പ്രസംഗം: മുന്‍കൂര്‍ ജാമ്യം തള്ളി കൊല്ലം തുളസി ഒളിവില്‍

Published on 15 December, 2018
വിവാദ പ്രസംഗം: മുന്‍കൂര്‍ ജാമ്യം തള്ളി  കൊല്ലം തുളസി ഒളിവില്‍
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അറസ്റ്റ് ഭയന്ന് നടന്‍ കൊല്ലം തുളസി ഒളിവില്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ ആചാര സംരക്ഷണ യാത്രയ്ക്കിടെ ഒക്ടോബര്‍ 12ന് ചവറയില്‍ കൊല്ലം തുളസി നടത്തിയ പ്രസംഗമാണ് വിവാദമായത്.

ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചവറ പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ചവറ പൊലീസ് ഇന്നലെ കൊല്ലം തുളസിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക