Image

ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി

Published on 15 December, 2018
ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി

മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം സന്നിധാനത്ത് ഇപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി.ദിനേന്ദ്ര കശ്യപ് തുടരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി നല്‍കിയതായാണ് വിവരം.

മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ക്രമീകരണം നാല് ഘട്ടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാ ചുമതലയാണ് ശ്രീജിത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുകയായിരുന്നു. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തിന് പോകാനാണ് ഡ്യൂട്ടി ഒഴിവാക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ തുലാമാസ പൂജയ്‌ക്കിടെ ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ശ്രീജിത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊച്ചി സ്വദേശിനിയായ രഹന ഫാത്തിമയെ മല ചവിട്ടിക്കാന്‍ നടപ്പന്തല്‍ വരെ എത്തിച്ചുവെന്നതായിരുന്നു പ്രധാന ആക്ഷേപം. പിന്നീട് അയ്യപ്പന്റെ മുന്നില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന ശ്രീജിത്തിന്റെ ചിത്രവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക