Image

പി കെ ശശിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍

Published on 15 December, 2018
പി കെ ശശിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് എം ടി വാസുദേവന്‍ നായര്‍

 ലൈംഗികപീഡന പരാതിയില്‍ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഷന്‍ നേരിട്ട എം എല്‍ എ പി കെ ശശിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍. പാലക്കാട് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ സര്‍ഗവിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ നിന്ന് എം ടി പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചത്.

മണ്ണാ‍ര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ ശശി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി റിപ്പോര്‍ട്ട് തള്ളുന്നു. സംഭവത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതും പെണ്‍കുട്ടി പരാതി നല്‍കാന്‍ വൈകിയതും ചൂണ്ടിക്കാട്ടിയാണ് ശശിയെ കമ്മീഷന്‍ അനുകൂലിക്കുന്നത്. പെണ്‍കുട്ടി സ്വമേധായ അല്ല പരാതികൊടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ശശിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി അന്വേഷണ സി പി എം അന്വേഷണ കമ്മീഷന്‍ പി കെ ശ്രീമതി രംഗത്തെത്തി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക