Image

ഭര്‍തൃവീട്ടുകാര്‍ യുവതിയെ തീകൊളുത്തി

Published on 15 December, 2018
ഭര്‍തൃവീട്ടുകാര്‍ യുവതിയെ  തീകൊളുത്തി
 
ധല്‍ബാദ്‌: ഭര്‍തൃവീട്ടുകാര്‍ യുവതിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. സ്‌ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ്‌ യുവതിയെ കൊലപ്പെടുത്തിയത്‌. ജാര്‍ഖണ്ഡിലെ ധന്‍ബാദ്‌ ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ്‌ സംഭവം അരങ്ങേറിയത്‌.

ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതിനെതുടര്‍ന്നാണ്‌ നവവധുവിനെ ചുട്ടുകൊന്നതെന്ന്‌ ആരോപിച്ച്‌ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

സ്‌ത്രീധനമായി ഒരു വീട്‌ വേണമെന്ന്‌ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വീട്‌ കൂടാതെ മറ്റ്‌ പല ആവശ്യങ്ങളും ഭര്‍തൃവീട്ടുകാര്‍ ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക