Image

എഴുത്തുകാരന്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ ജാമ്യം

Published on 15 December, 2018
എഴുത്തുകാരന്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ ജാമ്യം
ദളിത്‌ വിരുദ്ധ പരാമര്‍ശം നടത്തിയതിന്‌ അറസ്റ്റിലായ പ്രമുഖ എഴുത്തുകാരന്‍ സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ ജാമ്യം. കാസര്‍ഗോഡ്‌ സെക്ഷന്‍സ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌.

കോഴിക്കോട്‌ നടന്ന ഒരു ചടങ്ങില്‍ ദളിത്‌ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ്‌ ഏച്ചിക്കാനത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഹോസ്‌ദുര്‍ഗ്‌ പൊലീസാണ്‌ സന്തോഷിനെതിരേ കേസെടുത്തിരിക്കുന്നത്‌.

നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പൊലീസില്‍ കീഴടങ്ങാനാണ്‌ ഹൈക്കോടതി നിര്‍ദേശിച്ചത്‌. ദളിത്‌ വിഭാഗങ്ങളില്‍ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവര്‍ ഉയര്‍ന്ന ജാതിക്കാരാവാന്‍ ശ്രമിക്കുമെന്നും തനിക്ക്‌ ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ്‌ ഏച്ചിക്കാനം ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക