കൊച്ചി: മലയാളികളെ പേടിപ്പിക്കാന്‍ ജയസൂര്യ
വീണ്ടുമെത്തുന്നു. ജയസൂര്യ, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം
ചെയ്യുന്ന 'പ്രേതം 2' ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും. വിമാനം ഫെയിം ദുര്‍ഗ
കൃഷ്ണ, ക്വീന്‍ ഫെയിം സാനിയ അയ്യപ്പന് എന്നിവര്‍
നായികമാരായെത്തുന്നത്.
ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത്
ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പുണ്യാളന് റിലീസ്
ആണ് തിയ്യേറ്ററിലെത്തിക്കുന്നത്. ശ്രീജിത്ത് രവി, ജയരാജ് വാര്യര്‍, ഡോക്ടര്‍
റോണി, മണികണ്ഠന് പട്ടാമ്പി, രാഘവന്, മിനോണ്‍ എന്നിവരാണ് മറ്റു
താരങ്ങള്‍.
ക്യാമറ വിഷ്ണു നാരായണന്, കലമനു ജഗത്, മേക്കപ്പ്റോണക്സ്
സേവ്യര്‍, വസ്ത്രാലങ്കാരംഅരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്സ്സന്തോഷ്
പട്ടാമ്പി, പരസ്യകലആന്റണി സ്റ്റീഫന്‍, എഡിറ്റര്‍വി സാജന്, അസോസിയേറ്റ്
ഡയറക്ടര്മാത്യു, സംവിധാന സഹായികള്ബിനില് ബി ബാബു, അനൂപ്, ജിബിന്‍, സുധീഷ്,
ഫിനാന്‍സ് കണ്ട്രോളര്വിജീഷ് രവി, ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍
എക്സിക്യൂട്ടീവ്ഷിന്റോ ഇരിങ്ങാലക്കുട, സജി ചന്തിരൂര്‍, പ്രൊഡക്ഷന്‍
കണ്ട്രോളര്മനോജ് പൂങ്കുന്നം,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.