Image

പരേതനായ ഞാന്‍ ( നര്‍മ്മം: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 15 December, 2018
പരേതനായ ഞാന്‍ ( നര്‍മ്മം: സുധീര്‍ പണിക്കവീട്ടില്‍)
പത്രമാധ്യമങ്ങളില്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പടങ്ങളല്ലേ? എന്ന് ഒരു ശങ്ക ചിലപ്പോള്‍ തോന്നാറുണ്ട്. പണ്ടൊക്കെ വലിയ വലിയ ആളുകളുടെ കൊച്ച് കൊച്ച് കൊച്ച് പടങ്ങള്‍ മാത്രം. വന്നുകൊണ്ടിരുന്നത് അന്നു ഇന്നത്തെ പോലെ പടം എടുക്കാനും പത്രത്തില്‍ കൊടുക്കാനുമുള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കും. ഇന്നിപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് സ്വന്തം ചിത്രമെടുത്ത് എത്തിക്കേണ്ടിടത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിക്കാം. പടം കൊടുക്കാനാണെങ്കില്‍ നിരവധി അവസരങ്ങള്‍ പ്രതിദിനം ജീവിതത്തില്‍ ഉണ്ടാകുന്നുമുണ്ട്. കയ്യില്‍ ദ്രവ്യം വേണമെന്ന വസ്തുത വേറേ കാര്യം.

പടങ്ങളുടെ തലക്കെട്ടായി കാണുന്നത് പരീക്ഷയിലെ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുമാറ് അതിന്റെ വിളംബരം ഒരു സ്ത്രീയുമായി ഇരുപത്തിയഞ്ച് വര്‍ഷം ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ അത്ഭുതവാര്‍ത്ത, സാഹിത്യത്തില്‍ വരിച്ച നേട്ടങ്ങള്‍, സംഘടനാ നേതൃത്വ പദവികള്‍ അലങ്കരിക്കുന്ന വിവരങ്ങള്‍, പിന്നെ മരണവൃത്താന്തങ്ങള്‍, വിവാഹവാര്‍ഷികത്തിന്റെ പടത്തിനു താഴെ പത്രക്കാര്‍ക്ക് ഒരു വാചകം കുറിക്കാവുന്നതാണ്. ഇരുപത്തിയഞ്ച് വര്‍ഷം സന്തുഷ്ടമായ ദാമ്പത്യജീവിതം പൂര്‍ത്തിയാക്കിയവര്‍, രഹസ്യം ഞങ്ങളുടെ പ്രസിദ്ധീകരണം വായിക്കുക, വരിക്കാരാവുക.

അങ്ങനെ ധാരാളം പടങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് നടനാകാന്‍ താല്‍പ്പര്യമില്ലാത്ത ഒരാള്‍(അയാളെ വ്യക്തി എന്നു വിളിക്കുക) തനിക്ക് ആരാധകരുടെ ശല്യമില്ലല്ലോ എന്ന് ആലോചിച്ച് സന്തോഷിച്ച് നടന്നു വരികയായിരുന്നു. എന്നാല്‍ ഒരു ദിവസം അയാള്‍ക്ക് എതിരെ നടന്നുവന്ന ഒരു അപരിചിതന്‍ അയാളെ എതിരേറ്റു. അയാള്‍ അമേരിക്കന്‍ സ്റ്റയിലില്‍ പച്ചമലയാളം പറഞ്ഞു. 'കണ്ടുമുട്ടിയതില്‍ സന്തോഷം' പടം പത്രത്തില്‍ കണ്ടു നന്നായിട്ടുണ്ട്.

വ്യക്തി: എന്റെ പടമോ? ഞാന്‍ പടമെടുക്കാറില്ല, ആര്‍ക്കും കൊടുക്കാറുമില്ല.
അപരിചിതന്‍: ഈയിടെ ഒരു മലയാളപത്രത്തില്‍ താങ്കളുടെ പടം കണ്ടല്ലോ.
വ്യക്തി: എന്റെ പടം പത്രത്തില്‍ വരാന്‍ ഞാന്‍ ഒരു വിശേഷാല്‍ പ്രതിയൊന്നുമല്ലല്ലോ.
അപരിചിതന്‍: വിശേഷാല്‍ പ്രതിയിലൊന്നുമല്ല. ചൂണ്ടുവിരല്‍ താടിയില്‍ ഫിറ്റ് ചെയ്ത് ശിരസ്സുയര്‍ത്തി(വ്യക്തിക്ക് നല്ല ഉയരമുണ്ടായിരുന്നു) നോക്കി പറഞ്ഞു. ഓര്‍മ്മിക്കുന്നു. ഏതോ ചരമകോളത്തിലൊ മറ്റോ ആണ്.

വ്യ്ക്തി ഒരു ഞെട്ടലോടെ(സിനിമയില്‍ ഇന്നസെന്റ് ചോദിക്കുമ്പോലെ) ച...ര...മ കോളത്തിലോ' എന്ന് ആശ്ചര്യപ്പെട്ടതിനുശേഷം ആത്മസംയനം പാലിച്ച് ചോദിച്ചു.
ചരമം എന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് അര്‍ത്ഥം അറിയുമോ?
അപരിചിതന്‍: എന്തോന്ന് അര്‍ത്ഥം. സുഹൃത്തുക്കള്‍ സിഗരറ്റ് വലിക്കുമ്പോള്‍ ഞാനവരില്‍ നിന്ന് ഓരോന്ന് ഓസ്സാറുണ്ട്. അവര്‍ ചോദിക്കും എന്നാഹേ, പല മാതിരി സിഗരറ്റ് വലിക്കാന്‍ അസുഖം തോന്നുന്നില്ലേയെന്ന്, ഞാന്‍ പറയും. എന്തായാലും പുക പോണം, അത്ര തന്നെ, അതുപോലെ പത്രം കണ്ടാല്‍ ഒന്നുമറിച്ചുനോക്കും. തലക്കെട്ട് വായിക്കും. അതിന്റെ അര്‍ത്ഥവും അനര്‍ത്ഥവും ഒക്കെ ആലോചിക്കാന്‍ എവിടെ നേരം.
വ്യക്തി: എന്നാലറിയുക, ചരമം എന്നു പറഞ്ഞാല്‍ മരണം എന്നര്‍ത്ഥം. ചരമകോളത്തില്‍ താങ്കള്‍ കണ്ട പടം മരിച്ചുപോയ ആളിന്റേതാണ്.

അപരിചതന്‍ എന്റെ അമ്മോ എന്നു വിളിച്ചു ഭയവിഹ്വലനായി ഓടി മറഞ്ഞു. അയാള്‍ പ്രേതത്തിനെ മുന്നില്‍ കണ്ടു എന്ന ധാരണയില്‍ തിരിഞ്ഞുനോക്കാതെ ഓടി.
(ആധാരം: അമേരിക്കന്‍ മലയാളികള്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടാല്‍ പൂര്‍ണ്ണമായി വായിക്കുകയോ, അഥവാ വായിച്ചാല്‍ തന്നെ ഒന്നും മുഴുവനായി മനസ്സിലാക്കുകയും ചെയ്യുന്നില്ല എന്ന് ശ്രുതി. ഈ അവസ്ഥ ഇപ്പോള്‍ മാറിയതായി പലരും അവകാശപ്പെടുന്നുണ്ട്.)

ശുഭം


പരേതനായ ഞാന്‍ ( നര്‍മ്മം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
പരേതൻ 2018-12-15 22:34:42
യാഥാർത്തിൽ ഞാൻ മരിച്ചിട്ടിലായിരുന്നു . ഞാൻ ശവപ്പെട്ടിയിൽ നിന്ന് പുറത്തു വരാൻ ബുദ്ധിമുട്ടുകയായിരുന്നു . ഞാൻ മരിച്ചു എന്ന് പറഞ്ഞ് ഒരു വ്യാജ വൈദ്യൻ എഴുതിയ കുറിപ്പിന്റെ പുറത്താണ് അവർ എന്നെ കുഴിച്ചുമൂടാൻ കൊണ്ടുപോയത് .  അവൻ എന്നെ കുഴിയിൽ വയ്ക്കുന്നതിന് മുൻപ് പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റിരുന്നു കരഞ്ഞു പറഞ്ഞതാണ് ഞാൻ ചത്തിട്ടില്ല എന്ന് . പക്ഷെ ആ ദ്രോഹി ഒരു കടലാസ്സ് എടുത്ത് കാണിച്ചിട്ട് പറഞ്ഞു " കള്ള കാഫറെ നുണ പറയുന്നോടാ ? നീ മരിച്ചെന്നു പറഞ്ഞു ഡോക്റ്റർ തന്ന സർട്ടിഫിക്കറ്റാണ് ഇത് " എന്നിട്ട് അവൻ എന്നെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു .   ഇന്ന് ഒരു ഗതികിട്ടാ പ്രേതമായി ഞാൻ അലഞ്ഞു തിരിഞ്ഞു നടക്കുന്നു . ചിലപ്പോൾ ഞാൻ ചിലരുടെ ദേഹത്ത് കടന്നു കൂടി ചില കുസൃതി തരം കാണിക്കാറുണ്ട് . മോഹങ്ങൾ തീരാതെ മരിച്ച ഒരു പ്രേതമാണ് . ഒരിക്കൽ ഞാൻ നിങ്ങളുടെ ദേഹത്ത് കടന്നു കൂടി ചില വേലകൾ കാണിച്ചു തരാം  

ആരാണ് ആ പാടുന്നത് ? കള്ളിയംങ്കാടു നീലിയല്ലേ . എനിക്കവളെ പേടിയാണ് ഞാൻ പോകുന്നു 

ആ.... ആ.... ആ...

നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ 
നിഴലായ് ഒഴുകി വരും ഞാൻ
യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ 

മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെൻ നൃത്ത രംഗം (മലങ്കാറ്റു.. )
കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം
ഒഴുകി വരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ 
നിഴലായ്..... 

നറുംപൂനിലാവിൻ വിരൽത്താളമേറ്റി
പനങ്കാടു പോലും മയങ്ങുന്ന നേരം (നറുംപൂനിലാവിൻ..)
ഒടുങ്ങാത്ത ദാഹത്തിൻ പ്രതിച്ഛായയെന്നിൽ
വളർത്തുന്നൂ വീണ്ടും പ്രതികാരമോഹം
ഒഴുകിവരും ഞാൻ കൊതി തീരുവോളം
ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ 

മലയാള രണ്ടാന മനോരമ 2018-12-16 09:22:12

മലയാള മനോരമ തുടക്കം മുതല്‍ ‘മലയാള രണ്ടാന മനോരമ’ എന്ന് വായിക്കുന്ന ഒരു മണ്ട ബുദ്ടിമാനെ അറിയാം. ‘താങ്കളുടെ മകന്‍ എന്ന തുടക്കത്തില്‍  എഴുതിയ കത്ത് ‘തിങ്കളുടെ മകന്‍ എന്നിങ്ങനെയുള്ള രീതിയില്‍ അ മന്ദ ബുദ്ദി വായിക്കുന്നത് കേള്‍ക്കാന്‍ രസമായിരുന്നു. ഇത് മലയാളികളില്‍ മാത്രം കാണുന്ന പ്രവണത അല്ല. അഭ്യസ്ത വിദ്യ്വാന്‍ എന്ന് നടിക്കുകയും പേരിന്‍റെ മുന്നിലും പുറകിലും സ്ഥാന മാനങ്ങള്‍, ഡിഗ്രികള്‍, ചെയിത ജോലികള്‍ ഒക്കെ കെട്ടി തൂക്കി ഇടുന്ന അനേകരെ പല ഇടങ്ങളിലും കാണാം, ഇ മലയാളിയുടെ കമന്റ്റ് കോളത്തിലും.

ഇവര്‍ പലരും പ്രതികരിക്കുന്നത് വായിച്ചതിനു ശേഷം അല്ല, പടം, പേര്‍ ഒക്കെ കണ്ടു കണ്ണടച്ച് അങ്ങ് കീച്ചും, ചത്തുകിടക്കുന്നവന്‍ ആരാണ് എന്ന് നോക്കാതെ പണ്ടെങ്ങോ കോപ്പി അടിച്ചു വെച്ച ചരമ പ്രസംഗം ചില കത്തനാര്‍മാര്‍ തട്ടി വിടുന്നത് പോലെ. ന്യൂ യോര്‍കിലെ വിചാരവേദി നടത്തിയ ഒരു പുസ്തക നിര്രുപണ ചര്‍ച്ചയില്‍ ഒരുവന്‍ വന്നു എഴുത്തുകാരനേയും പുസ്തകത്തിന്‍ ഉള്ളടക്കത്തെയും പൂച്ച മാന്തുന്നപോലെ വലിച്ചു കീറി വിമര്‍ശിച്ചു. പുസ്തകം ഒന്ന് മറിച്ചു നോക്കുക പോലും ചെയ്യാതെ ആണ് അ വിഡ്ഢി വിഞാനി വിമര്ശനം ചെയ്യിതത്- കാരണം അദേഹത്തിന്‍റെ വിശ്വാസത്തിനു എതിര്‍ ആണ് എന്ന് ആരോ പറഞ്ഞു പോലും.

വായിച്ചാല്‍ മനസ്സില്‍ ആക്കാന്‍ ഉള്ള കഴിവ് ഇല്ലാത്തതു ആകാം, മറ്റുള്ളവരെ മനസ്സില്‍ ആക്കാന്‍ ഉള്ള സഹന ശക്തി ഇല്ലാത്തതു ആവാം, എന്നേക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കും അറിവില്ല എന്ന മനോരോഗ ഭാവം ആവാം, ഞാന്‍ ഒരു വലിയ സംഭവം ആണ് എന്ന് മറ്റുള്ളവരെ ദരിപ്പിക്കണം എന്ന പൊള്ള ഭാവം അവാം, അങ്ങനെ ഭാവങ്ങള്‍, വേഷങ്ങള്‍, കാപട്യം ഭരിക്കുന്ന മനുഷര്‍.

Sri. Sudhir ! you did a great job with a few sentences-

Andrew.

Blesson 2018-12-18 21:37:03
Great article 
കോരസൺ 2018-12-18 23:26:49
സത്യമാണ് , നേരാണ് ഈ എഴുത്തു .. അങ്ങനെയൊക്കെ നമ്മൾ ഇവിടെ നിലനിൽക്കട്ടെ..
truth and justice 2018-12-19 06:49:49
It is absolutely right.A good piece of article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക