Image

സൗദിയില്‍ കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

Published on 15 December, 2018
സൗദിയില്‍ കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
ജിദ്ദ: ഏഴ് മാസം പ്രായമുള്ള മകനെ ഭിത്തിയിലടിച്ച് കൊന്ന് ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്‌ലാറ്റില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. 

കുടുംബ വഴക്കിനെ തുടര്‍ന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവത്രെ. 

കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്തും (30) ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. 

മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. കുഞ്ഞ് മരിച്ചു എന്ന് സ്ഥിരീകരിച്ചതോടെ ബോധരഹിതയായ അനീഷ ആശുപത്രിയിലാണ്.

ശ്രീജിത്തും അനീഷയും ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാന്‍ അനീഷ ഞായറാഴ്ച നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക