Image

ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന്

എബി മക്കപ്പുഴ Published on 15 December, 2018
ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന്
ഡാളസ് :പ്രവാസിമലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഡാളസ് സൗഹൃദവേദി വിപുലമായ പരിപാടികളോട്കൂടി ക്രിസ്തുമസ് &ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരിആറിന് ഡാളസ്സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വൈകിട്ടു 5 മണിക്ക് നടത്തപ്പെടുന്നു.

അമേരിക്കന്‍ പ്രവാസിമലയാളികളുടെ അഭിമാനം എന്ന് വശേഷിപ്പിക്കാവുന്ന മാര്‍ത്തോമാസഭയിലെ പ്രശസ്തനായറവ. സോനു വര്‍ഗീസ് ക്രിതുമസ്സന്ദേശം നല്‍കുന്നു.

പുത്തന്‍തലമുറയ്ക്ക് ആല്മീക ചൈതന്യംപകര്‍ന്നു കൊടുക്കുക എന്നമഹത്വകരമായ ലക്ഷ്യത്തോട് കൂടി മാര്‍ത്തോമാ സഭ ഡാലസില്‍ പണിതെടുത്ത ക്രോസ്‌വേ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയാണ് റവ.സോനു വര്‍ഗീസ്.

കോട്ടയം മാര്‍ത്തോമാ തെയോളോജിക്കല്‍ സെമിനാരിയില്‍ വൈദീകപഠനംപൂര്‍ത്തീകരിച്ച സോനുഅച്ചന്‍ സെന്റ്‌തോമസ് മാര്‍ത്തോമാഇടവകയിലാണ് പട്ടത്വ ശുശ്രുഷതുടക്കമിട്ടത്. പിന്നീട് ചിക്കാഗോ മാര്‍ത്തോമാ ഇടവക വികാരിയായി മൂന്നുവര്ഷം സുത്യര്‍ഹമായസേവനം നട ത്തി വിശാസികളുടെപ്രീതിപിടിച്ചുപറ്റി. ഇപ്പോള്‍ ലാബുക്ക് ഇമ്മാനുവല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെയും, ഡാളസ് ക്രോസ് വേ ചര്‍ച്ചിന്റെയും വികാരിയായി സേവനം അനുഷ്ടിച്ചുവരുന്നു.

വളരെ ലളിതമായഭാഷയിലുള്ള പ്രസംഗശൈലി, സ്‌നേഹത്തില്‍ അടിയുറച്ച കൃസ്തീയസേവനം സോനുഅച്ചനെ മാര്‍ത്തോമാസഭയിലെ മികച്ചപട്ടക്കാരുടെ നിരയില്‍സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ലാളിത്യത്തിന്റെ പര്യായമായ അച്ചന്റെ ക്രിതുമസ് പ്രഭാഷണം മലയാളം ടീവി ചാനലുകള്‍വളരെ പ്രാധാന്യത്തോടുപ്രക്ഷേപണം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക