Image

സേവി മാത്യു ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗോള്‍ഡ് സ്‌പോണ്‍സര്‍

Published on 15 December, 2018
സേവി മാത്യു ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗോള്‍ഡ് സ്‌പോണ്‍സര്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാന സംരംഭമായ മാധ്യമശ്രീ പുരസ്‌കാര ചടങ്ങില്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയി ഫ്‌ലോറിഡയില്‍ നിന്നും സേവി മാത്യു. സാമൂഹിക-സാംസ്‌കാരിക സംഘടനകളില്‍ സജീവസാനിധ്യമായ സേവി മാത്യു നിലവില്‍ ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നു.

കേരളത്തിലും, അമേരിക്കയിലും ബിസിനസ് ശൃംഖലകള്‍ ഉള്ള കോതമംഗലം അറമ്പന്‍കുടി കുടുംബാംഗമായ സേവി മാത്യു , കോവളത്തെ സോമതീരം റിസോര്‍ട്ട് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനങ്ങളായ ചൊവ്വര ബീച്ച് റിസോര്‍ട്ട് ,കോക്കനട്ട് വാലി ബീച്ച് റിസോര്‍ട്ട് എന്നിവയുടെ ചെയര്‍മാനും , മാനേജിങ് ഡയറക്റ്ററുമാണ്. കൂടാതെ അമേരിക്കയിലെ സിബിആര്‍-സോമ എന്റര്‍പ്രൈസസ് , മാറ്റ്&മാറ്റ് എന്റര്‍പ്രൈസസ് , ജെ&ജെ യൂണിവേഴ്‌സല്‍ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാണ് .
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്, ഫൊക്കാന ജോയിന്റ് സെക്രട്ടറി , ഫോമാ റീജിണല്‍ പ്രസിഡന്റ്, കേരള സമാജം ഫ്‌ലോറിഡ പ്രസിഡന്റ് , ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ലോറിഡ സ്ഥാപക സെക്രട്ടറി എന്നീ പദവികളും സേവി മാത്യു വഹിച്ചിട്ടുണ്ട്.

സേവി മാത്യു രൂപം നല്‍കിയ കേരള ബോട്ട് & ആര്‍ട്‌സ് ക്ലബ്ബാണ് , കേരള സമാജവുമായി സഹകരിച്ച് കേരളത്തിന് വെളിയില്‍ ഏറെ പ്രസിദ്ധി നേടിയ നെഹ്റു ട്രോഫി വള്ളംകളി മത്സരം മയാമിയില്‍ സംഘടിപ്പിച്ചത്.

പ്രാദേശിക രാഷ്ട്രീയത്തിലും സജീവമായ സേവി മാത്യു, സിറ്റി ഓഫ് പെംബ്രോക്ക് പയ്ന്‍സിന്റെ വിവിധ സബ് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാധ്യമശ്രീക്കൊപ്പം, മാധ്യമരത്‌നയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് 10 അവാര്‍ഡുകളും നല്‍കുന്നു. പ്രസിഡന്റായ മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍മുള (ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്ജ് (ജോയിന്റ് ട്രഷറര്‍ ) മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ്, ചീഫ് കണ്‍സല്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു .

ജൂറിയില്‍ ഡോ.ഡി ബാബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍.

ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2013 ല്‍ നടന്ന ബോള്‍ഗാട്ടി പാലസ് തന്നെയാണ് 2019 ജനുവരി 13 ന് 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളുടെ വേദി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക