Image

ഒഴിവാക്കാമായിരുന്നു, കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ടിയര്‍ ഗ്യാസ് പ്രയോഗം (ജോര്‍ജ് തുമ്പയില്‍)

Published on 15 December, 2018
ഒഴിവാക്കാമായിരുന്നു, കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ടിയര്‍ ഗ്യാസ് പ്രയോഗം (ജോര്‍ജ് തുമ്പയില്‍)
അമേരിക്ക ലോകത്തിന് മുന്നില്‍ വളരെ ചെറുതായ ദിനങ്ങളാണ് നവംബര്‍ അവസാനവാരത്തില്‍ കടന്നുപോയത്. ഡയപ്പറിട്ട് അമ്മമാരുടെ ഒക്കത്തിരുന്നും അവരുടെ കൈയില്‍ തൂങ്ങിയും സുരക്ഷിത താവളം തേടി അമേരിക്കയിലേക്ക് കടക്കാന്‍ ഓടുകയായിരുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ അന്നാണ് ഈ രാജ്യം നിഷ്‌കരുണം ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. അവര്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റും കണ്ണ് കാണാതെയും നിലവിളിയോടെ ഓടുന്നതുകണ്ട് ചിരിച്ച് രസിക്കാനും ഇവിടെ ആളുണ്ടായി എന്നതാണ് വേദനയുണര്‍ത്തിയ കാര്യം.
സാന്‍ ഡിയേഗോയിലെ ഒരു ബോര്‍ഡര്‍ ക്രോസിംഗില്‍ വച്ച് മധ്യ അമേരിക്കയില്‍ നിന്നുള്ള ഒരു കൂട്ടം അഭയാര്‍ഥികള്‍ മലിനജലം ഒഴുകുന്ന ഓടയ്ക്കരികില്‍, അതിര്‍ത്തി മതിലിനരികില്‍ തമ്പടിച്ചിരിക്കെ അവരില്‍ നിന്നുള്ള ഒരു കൂട്ടം കൗമാരക്കാര്‍ ബോര്‍ഡര്‍ പട്രോളിന് നേരെ കല്ലെറിഞ്ഞതാണ് എല്ലാറ്റിനും തുടക്കമെന്ന് പറയുന്നു. ബോര്‍ഡര്‍ പട്രോളിലെ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റില്ലെങ്കിലും ആ അശരണര്‍ക്കുമേല്‍ ടിയര്‍ ഗ്യാസ് പ്രയോഗത്തിലൂടെ അവര്‍ തിരിച്ചടിച്ചു. ടിയര്‍ ഗ്യാസില്‍ നിന്ന് രക്ഷപ്പെടാന്‍ പാദരക്ഷകള്‍ പോലുമില്ലാതെ, ഡയപ്പറുകള്‍ ധരിച്ച കുഞ്ഞുങ്ങള്‍ പോലും നിലവിളിച്ചുകൊണ്ട് ഓടിയത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്ര അഭിമാനകരമായ കാര്യമല്ല. 

ക്രൂരവും വൃത്തികെട്ടതും നികൃഷ്ടവുമായ നടപടിയെന്ന് പലരും ഈ കിരാതത്വത്തെ വിശേഷിപ്പിച്ചപ്പോള്‍ പ്രസിഡന്റ് ട്രമ്പിന്റെ ഭാഷയെയും പ്രവര്‍ത്തിയെയും പിന്തുണയ്ക്കും വിധം ഈ ടിയര്‍ ഗ്യാസ് പ്രയോഗത്തെ പിന്തുണയ്ക്കാന്‍ പലരും മുന്നോട്ട് വന്നു എന്നതാണ് ഏറെ ദുഖകരമായ കാര്യം.
ഇതൊരു കുടിയേറ്റക്കാരുടെ രാജ്യമാണ്, അഭയാര്‍ഥികളായി എത്തിയ ആളുകള്‍ ഭാഗ്യം കെട്ടവരാണ്, നിരാലംബരാണ്, അവര്‍ വന്നത് ഒരു ജോലി തേടിയാണ്, സുരക്ഷിത ഇടം തേടിയാണ്. അല്ലാതെ നിങ്ങളുടെ ഭക്ഷണം മോഷ്ടിക്കാനോ നിങ്ങളുടെ പെണ്‍ മക്കളെ റെയ്പ് ചെയ്യാനോ അല്ല, രണ്ടായിരം മൈലുകളോളം നടന്നാണ് അവര്‍ വന്നത്. തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയവും അല്ലാത്തതുമായ അക്രമങ്ങളില്‍ നിന്ന് അല്‍പം ആശ്വാസം തേടിയാണ് അവര്‍ തങ്ങളുടെയും കുഞ്ഞുങ്ങളെയും കൊണ്ട് വന്നത്. അവരോടുള്ള പെരുമാറ്റം വളരെ വേദനാജനകമായി പോയി. വലിയ കാര്യങ്ങള്‍ ചെയ്തുവെന്ന് പലപ്പോഴും വീമ്പിളക്കുന്ന നമ്മുടെ അമേരിക്ക ഒരു പറ്റം നിരാലംബരായ അഭയാര്‍ഥികള്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് കഷ്ടമായി. ഇങ്ങനെ അമേരിക്കന്‍ നടപടിയെ കുറിച്ച് വിമര്‍ശനങ്ങളേറെയുണ്ടായി.

'ദ വാക്കിംഗ് ഡെഡ്'ല്‍ സോംബികളോട് പെരുമാറുന്നത് പോലെ അമേരിക്ക ഈ അഭയാര്‍ഥികളോട് പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന്, മുമ്പ് ട്രെയ്‌വോന്‍ മാര്‍ട്ടിന്റെ കൊലപാതകത്തെകുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ വിവാദത്തില്‍ പെട്ട ജെരാള്‍ഡോ റിവേരാ പോലും പറയുന്നു.
വളരെ സേഫ് ആയ ടിയര്‍ ഗ്യാസ് ആണ് പ്രയോഗിച്ചത് എന്ന് പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാന്‍ പ്രസിഡന്റ് ട്രമ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ടിയര്‍ ഗ്യാസ് ഒരു രാസായുധം തന്നെയെന്നത് മറന്നുകൂടാ. രണ്ടാം ലോകമഹായുദ്ധത്തില്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചിരുന്നുവെങ്കിലും ഇന്ന് യുദ്ധങ്ങളില്‍ പോലും ഇതിന്റെ പ്രയോഗത്തെ വിലക്കിയിട്ടുണ്ട്. ടിയര്‍ ഗ്യാസ് പ്രയോഗം പലപ്പോഴും ശ്വാസംമുട്ടലിനും ചെറിയ പൊള്ളലുകള്‍ക്കും താല്‍ക്കാലികമായി കാഴ്ചതകരാറിനും അപൂര്‍വമായി മരണത്തിനും പോലും കാരണമാകാറുണ്ട്. ഈജിപ്തില്‍ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ മുപ്പത്തേഴോളം പേര്‍ കൊല്ലപ്പെട്ട സംഭവം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അപകടമുണ്ടെന്ന് അറിഞ്ഞിട്ടും കുട്ടികളെയും കൂട്ടി എന്തിനാണ് ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, തങ്ങള്‍ താമസിക്കുന്ന ഇടം അല്ലെങ്കില്‍ ഭവനം, അത്രമേല്‍ സുരക്ഷിതമല്ലന്ന് തോന്നുന്ന നിമിഷം മാത്രമേ, അതായത് അത്രമേല്‍ നിസഹായതയുടെ തുരുത്തില്‍ ഒറ്റപ്പെടുമ്പോള്‍ മാത്രമേ ഒരുവന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ആ സ്ഥലം ഉപേക്ഷിച്ചുപോകാന്‍ തയാറാകൂ. 

തങ്ങളുടെ നാടായ ഹോണ്ടുറാസിലെ താമസവേളയില്‍ ഒരുദിവസം തുടര്‍ച്ചയായി ഒമ്പതോളം കൊലപാതകങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന ഒരു ഒമ്പതുകാരിയുടെ മാനസികനില സുഖസമൃദ്ധിയില്‍ ജീവിക്കുന്നവര്‍ക്ക് മനസിലാക്കാനായെന്ന് വരില്ല. 

അതിര്‍ത്തി കടന്നെത്തുന്നവര്‍ ക്രിമിനലുകളാണന്നും രക്ഷപ്പെടുന്നതിന് സഹതാപം നേടുന്നതിനായി മറ്റുള്ളവരുടെ കുട്ടികളെ തട്ടിയെടുത്ത് ഒപ്പം കൂട്ടുകയാണന്നുമാണ് ട്രമ്പിന്റെ പക്ഷം.
നിങ്ങളെ ബാധിക്കാത്ത പ്രശ്‌നമായതിനാല്‍ അശരണര്‍ക്കെതിരായ ഇത്തരം സംഭവങ്ങളെ അപലപിക്കാതിരുന്നാല്‍ ഇത്തരം അനീതികളെ നിങ്ങള്‍ പിന്തുണക്കുന്നു എന്നു തന്നെയാണര്‍ഥമെന്നറിയുക, പ്രതികരിക്കുക. 
ഒഴിവാക്കാമായിരുന്നു, കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ടിയര്‍ ഗ്യാസ് പ്രയോഗം (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Boby Varghese 2018-12-15 15:47:55
A country cannot be sovereign without an enforceable border. USA may be the only country in the whole world like that. 80% of the asylum seekers are men in their twenties. Mr. Thumpayil wants our country to keep our borders open so that all criminals and drug lords can just walk in.
Illegals cost about $150 billion a year. Their health care cost alone exceeds $27 billion.
CID Moosa 2018-12-15 18:11:32
How did you come to USA Boby? 
Truth and fiction 2018-12-15 20:56:25
You are living in glass house Sam . There are so many Indians came here illegally and forged papers. Don't try to portray they are all honest.  If there is no border for this country, both republicans and Democrats are responsible for that. You and I don't promote illegal immigration, but most of the crooked Republicans and Democrats .  Illegal  are used as the pawns during the election game    The Russian leader sitting in the white house has been using illegals for his construction and house keeping for a long time.  But, so long as there are idiots to propagate their agenda, the illegal immigration is going to be continued.  
illegal 2018-12-16 05:27:01
2 of my friends came in a fake international bike tour and never went back. They started some business like resturants and obtained permenant status -green card. What is wrong with that? They were smart and they did it. This land belongs to all.
Indian Resturant owner 2018-12-19 09:52:54
you gona get more, how many times you tried to shut down a Indian resturant and betray the owner and the cooks to imigration? tom you may get more. Enjoy
Tom abraham 2018-12-19 08:15:45
An illegal malayalee attacked me other day. His excuse being 
Drunk. Children have been victims after Jesus s birth, by Hetod
And even by Saddam Hussain s gangs.

Tom abraham 2018-12-19 10:27:24
Hyderbadi biriyani was served from toilet leaking water
Area ,by cooks I drove around. True, being nationally certified
Food manager as well, I alerted authorities unsafe food servers.
Brother 2018-12-19 12:57:50
Sorry to hear that bad about Hydrabad biriyani. we came there one time and now glad it was closed. one white guy said it is a filthy place. Hope you did not eat their food. Thanks for bringing out the crooks. Are they still in Business? i heard the cooks were illegals who jumped out of a cruise ship from Miami. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക