Image

സര്‍ക്കസില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് ന്യൂജഴ്‌സിയില്‍ വിലക്ക്

പി.പി. ചെറിയാന്‍ Published on 16 December, 2018
സര്‍ക്കസില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് ന്യൂജഴ്‌സിയില്‍ വിലക്ക്
ന്യൂജഴ്‌സി: ന്യൂജഴ്‌സിയില്‍ ഇനിമുതല്‍ സര്‍ക്കസില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കില്ല. ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള ബില്ലില്‍ കഴിഞ്ഞ ദിവസം ഒപ്പ്വച്ചു. ആന, സിംഹം, കരടി, പുലി തുടങ്ങിയ എല്ലാ മൃഗങ്ങള്‍ക്കും ഇതു ബാധകമാണ്. സര്‍ക്കസുകളില്‍ മാത്രമല്ല കാര്‍ണിവലുകളിലും പരേഡുകളിലും മൃഗങ്ങളെ ഉപയോഗിക്കാന്‍ സാധിക്കില്ല.

മൃഗങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആനിമല്‍ റൈറ്റ്‌സ് ഗ്രൂപ്പ് രംഗത്ത്വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇല്ലിനോയ്, ന്യൂയോര്‍ക്ക് എന്നീ സംസ്ഥനങ്ങള്‍ ആനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ന്യൂജഴ്‌സിയാണ് എല്ലാ മൃഗങ്ങന്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക