Image

കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി തന്നെ നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 16 December, 2018
കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി തന്നെ നേരിടുമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍

കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി തന്നെ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇത്തരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്താല്‍ കോണ്‍ഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും സ്‌കൂള്‍ കുട്ടികളെ മതിലിന് അണി നിരത്താന്‍ ശ്രമിക്കുന്നതു ബാലാവകാശ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടു പോകാന്‍ ഉപയോഗിച്ചാല്‍ അവര്‍ക്കെതിരെയും നിയമ നടപടിക്കു മുതിരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ എന്തിനാണെന്നു വിശദീകരിക്കാന്‍ പോലും പിണറായി വിജയന് സാധിച്ചിട്ടില്ല.പാലക്കാട് പീഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ചു സംസാരിക്കാന്‍ എന്ത് അവകാശമാണ് ഉള്‌ലതെന്നും അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക