Image

വനിതാ മതിലില്‍ പങ്കെടുക്കും: പിന്തുണയുമായി മഞ്ജു വാര്യര്‍

Published on 16 December, 2018
വനിതാ മതിലില്‍ പങ്കെടുക്കും: പിന്തുണയുമായി മഞ്ജു വാര്യര്‍
സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വീഡിയോ സന്ദേശത്തിലൂടെയാണ് വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് നടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'വുമണ്‍സ് വാള്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യരുടെ പ്രതികരണം.

ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരത്തെ പ്രതിരോധിക്കാന്‍ ഒരുക്കുന്ന വനിതാ മതില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് തീര്‍ക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'.. എന്ന് മഞ്ജു വീഡിയോയില്‍ പറയുന്നു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമൂഹികസാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിലെന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. വനിതാ മതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക