Image

കവിയൂര്‍ കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കോടതി തിങ്കളാഴ്ച പരിഗണിക്കും

Published on 16 December, 2018
കവിയൂര്‍ കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കോടതി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: കവിയൂര്‍ കൂട്ടആത്മഹത്യാക്കേസില്‍ സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് കോടതി തിങ്കളാഴ്ച പരിഗണിക്കും.  കവിയൂര്‍ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സി.ബി.ഐ സംഘം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 17നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. നേരത്തേ മൂന്നുതവണയും സി.ബി.ഐ സംഘം അന്വേഷണറിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍  നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. 

എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ നാരായണന്‍ നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക