Image

പിയാനോയ്ക്ക് പുതുസാരഥ്യം

പി ഡി ജോര്‍ജ്‌നടവയല്‍ Published on 16 December, 2018
പിയാനോയ്ക്ക് പുതുസാരഥ്യം
ഫിലഡല്‍ഫിയ: ബ്രിജിറ്റ് പാറപ്പുറത്ത് (പ്രസിഡന്റ്), മെര്‍ളി പാലത്തിങ്കല്‍ (വൈസ് പ്രസിഡന്റ്), ഷേര്‍ളി സെബാസ്റ്റ്യന്‍ ചാവറ ( സെക്രട്ടറി), ടിജുതോമസ് (ജോയിന്റ് സെക്രട്ടറി), ലീലാമ്മ സാമുവേല്‍ (ട്രഷറാര്‍), ജോര്‍ജ് നടവയല്‍ (ബൈലോസ് ചെയര്‍), ലൈലാ മാത്യു (എഡ്യൂക്കേഷന്‍ ചെയര്‍),ആലീസ് ആറ്റുപുറം (മെമ്പര്‍ഷിപ് ചെയര്‍), ജയശ്രീ നായര്‍ (കള്‍ച്ചറല്‍ ആക്ടിവിറ്റീസ്‌ചെയര്‍), ഡോ. മറിയാമ്മ ഏബ്രാഹം(പി അര്‍ ഓ), റോഷിന്‍ ജോബി (ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായി പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്ഓര്‍ഗനൈസേഷന്  (പിയാനോ) പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി നിലവില്‍വന്നു.

ഭാരത പാരമ്പര്യാഭിമുഖ്യമുള്ള അമേരിക്കന്‍ നേഴ്‌സുമാരുടെ സേവന മികവിനെ സവിശേഷമായി ശ്രദ്ധിച്ച് എല്ലാ നേഴ്‌സുമാരുടെയും പ്രൊഫഷണല്‍ സാമര്‍ത്ഥ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് പിയാനോയുടെ ദര്‍ശനം.

ആശയവിനിമയത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും നേഴ്‌സുമാരുടെ സേവന മികവിനെ മെച്ചപ്പെടുത്തുന്ന സമൂഹമായി പ്രവര്‍ത്തിക്കുകയാണ് പിയാനോയുടെ ദൗത്യം.  പെന്‍സില്‍വേനിയയിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരെ സംഘടിപ്പിച്ച് നേഴ്‌സ് സേവന മൂല്യങ്ങള്‍ സമ്പന്നമാക്കുക, നേഴ്‌സിങ്ങ് വിദ്യാഭ്യാസം, നേതൃത്വം, ഗവേഷണം എന്നീമേഖലകളിലുള്ള സാദ്ധ്യതകളിലേക്കും പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യാവശ്യങ്ങളിലേക്കും സഹായകമായ കാര്യപരിപാടികള്‍ ആസൂത്രണംചെയ്ത് പ്രയോഗത്തിലാക്കുക, അത്തരംകാര്യപരിപാടികള്‍ കാലോചിതമായി പരിഷ്ക്കരിക്കുക പിയാനോയുടെ പ്രവര്‍ത്തന ലക്ഷ്യമാണ്.

അമേരിക്കയിലുള്ള ഏജന്‍സികളുമായും ലോകത്തെമ്പാടുമുള്ള നേഴ്‌സ് സംഘടനകളുമായും കൈകോര്‍ത്ത്, പെന്‍സില്‍വേനിയയിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരുടെ സാംസ്കാരിക പ്രവര്‍ത്തനരംഗത്തും പ്രൊഫഷണല്‍മേഖലയിലുംഔന്നത്യംകൈവരിçക,അതിനുള്ള സാസ്കാരിക പ്രവര്‍ത്തനങ്ങളും പ്രൊഫഷണല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കലാ-സാഹിത്യ-കായിക-ആത്മീയ-സാമൂഹ്യ കര്‍മ്മപരിപാടികളും ആവിഷകരിക്കുക എന്നതും പിയാനോയുടെ ലക്ഷ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക