Image

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Published on 17 December, 2018
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
ശബരിമല വിവാദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പിന്നിലെ പ്രധാനികളിലൊരാളായ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ശബരിമലയില്‍ പോലീസിന്‍റെ ഔദ്യോഗക ജോലികള്‍ തടസപ്പെടുത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി അനുവദിച്ചിരുന്ന ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പോലീസ് റാന്നി ഗ്രാമ ന്യായാലയത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമ ന്യായാധികാരിയാണു ജാമ്യം റദ്ദാക്കിയത്. രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന ജ്യാമവ്യവസ്ഥ ലംഘിച്ചതിനാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. 
ആദ്യ അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം രാഹുല്‍ ശബരിമല വിഷയത്തില്‍ ഏറെ പിന്നോക്കം പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ വീണ്ടും ശക്തമായി ശബരിമല വിഷയം ഉന്നയിച്ച് രംഗത്ത് വരുകയുമുണ്ടായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക