Image

അശ്വതി ബാബുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍; കുടുക്കിയത് സീരിയലിലെ സഹപ്രവര്‍ത്തകര്‍

Published on 17 December, 2018
അശ്വതി ബാബുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍; കുടുക്കിയത് സീരിയലിലെ സഹപ്രവര്‍ത്തകര്‍
മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ സീരിയല്‍ താരം അശ്വതി ബാബുവിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മഴവില്‍ മനോരമയിലെ ഭാഗ്യദേവതയിലൂടെയാണ് അശ്വതി പോപ്പുലറാകുന്നത്. മോഹന്‍ലാലിന്‍റെ ലാല്‍ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകത്തിലും അഭിനയിച്ചിട്ടുണ്ട്. ആഡംബര ജീവിതത്തിന് വേണ്ടിയാണ് അശ്വതി മയക്കുമരുന്ന് പാര്‍ട്ടിയുടെ സംഘാടകയായി മാറിയതെന്ന് പോലീസ് പറയുന്നു. മയക്ക് മരുന്ന് മാത്രമല്ല യുവതികളെ ധനികരായ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏര്‍പ്പാടുകളും അശ്വതിക്കുണ്ടായിരുന്നു. 3.5 ഗ്രാം എംഡിഎംഎ എന്ന നിരോധിത ലഹരിയുമായിട്ടാണ് അശ്വതിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പാര്‍ട്ടി നടത്താന്‍ വേണ്ടി എത്തിച്ചതായിരുന്നു ഈ ലഹരി. 
മറ്റുള്ളവര്‍ക്ക് ലഹരി കൈമാറുന്നത് കൂടാതെ സ്വന്തമായും ലഹരി ഉപയോഗിക്കുന്ന ആളായിരുന്നു അശ്വതി. സീരിയല്‍ രംഗത്ത് അഭിനയിക്കുമ്പോള്‍ അശ്വതിയുമായി പേഴ്സണല്‍ ഈഗോയുണ്ടായിരുന്ന ഒരാള്‍ അശ്വതിയുടെ ലഹരി ഉപയോഗം പതിയെ മനസിലാക്കിയെടുത്തു. തുടര്‍ന്ന് അയാള്‍ നടത്തിയ നിരീക്ഷണത്തിലാണ് അശ്വതിയുടെ ഫ്ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്നു എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അയാള്‍ വിവരം പോലീസിന് കൈമാറി.
ഒരാഴ്ചയോളം പോലീസ് അശ്വതിയെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു തെളിവുകളോടെ അറസ്റ്റ് ചെയ്തത്. പുതുവല്‍സരത്തോട് അനുബന്ധിച്ച് വലിയ മയക്കുമരുന്ന് പാര്‍ട്ടി തന്നെ അശ്വതി പ്ലാന്‍ ചെയ്തിരുന്നു എന്നും വിവരങ്ങളുണ്ട്. അശ്വതിയെ അറസ്റ്റ് ചെയ്തപ്പോള്‍ ഫ്ളാറ്റില്‍ ഒപ്പമുണ്ടായിരുന്നു മുംബൈ സ്വദേശിനിയായ ഇരുപത് കാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക