Image

നവോത്ഥാനത്തിന് പാരപണിത് മഞ്ജുവിന്‍റെ ഒടിവിദ്യ; വിമര്‍ശനവുമായി സിന്ധു ജോയി രംഗത്ത്

Published on 17 December, 2018
നവോത്ഥാനത്തിന് പാരപണിത് മഞ്ജുവിന്‍റെ ഒടിവിദ്യ; വിമര്‍ശനവുമായി സിന്ധു ജോയി രംഗത്ത്


വനിതാ മതിലിന് പിന്തുണയുമായി എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കാലുമാറിയ മഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തക സിന്ധു ജോയി രംഗത്ത്. വനിതാ മതിലിന് മഞ്ജു വാര്യര്‍ ഒടിവെച്ചു എന്നാണ് സിന്ധു ജോയി വിമര്‍ശിക്കുന്നത്. മാത്രമല്ല ഇത് മഞ്ജുവിന്‍റെ സ്ഥിരം പണിയാണെന്നും സഹപ്രവര്‍ത്തകയായ പാര്‍വതിയോടും മഞ്ജു ഇതേ പണിയാണ് കാണിച്ചതെന്നും സിന്ധു ആരോപണം ഉന്നയിക്കുന്നു. 
സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ - മഞ്ജുവിന്‍റെ രണ്ടാം വരവിനു ശേഷം വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധ മതില്‍  പണിയാനായിരുന്നു. എന്നാല്‍ നാല്പതാം വയസിലും നിലപാടുകളൊന്നുമില്ലാതെ മഞ്ജു ആ മതില്‍ പൊളിച്ചു. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ള നടി പാര്‍വതി  അതില്‍ ബലിയാടായി. മഞ്ജുവിനേക്കാള്‍ ഉയരത്തില്‍ എത്തേണ്ടതായിരുന്നു ആ പ്രതിഭ. എന്നാലിപ്പോള്‍ അവസരങ്ങളില്ല. 
വനിതാ മതിലിനെയാണ് ഇപ്പോള്‍ മഞ്ജു തള്ള പറയുന്നത്. ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക. അതാണ് മഞ്ജുവിന്‍റെ സ്വഭാവം. ആദ്യം മതിലിനെ പിന്തുണച്ചിട്ട് നേരം ഇരുട്ടി വെളുത്തപ്പോള്‍ മാറ്റിപ്പറഞ്ഞു. അസലൊരു രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്. ദേശിയ തലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദവുകള്‍, അംഗീകാരങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്ന് വിളിക്കാം....എന്നിങ്ങനെയാണ് സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക