Image

വനിതാ മതിലില്‍ നിന്ന് മഞ്ജുവിന്‍റെ പിന്മാറ്റം; ഹിന്ദുത്വവാദികളുടെ സമര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍

Published on 17 December, 2018
വനിതാ മതിലില്‍ നിന്ന് മഞ്ജുവിന്‍റെ പിന്മാറ്റം; ഹിന്ദുത്വവാദികളുടെ സമര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍
 
നിലപാടില്ലാത്ത നായികയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍. ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരെ നടത്തുന്ന പരസ്യവിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വനിതാ മതിലില്‍ നിന്നുള്ള മഞ്ജുവിന്‍റെ പിന്മാറ്റവും നിലപാടിലെ മലക്കം മറിച്ചിലും വിവാദമാകുന്നത്. 
ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് പിന്തുണയുമായി മഞ്ജുവാര്യര്‍ വീഡിയോ സന്ദേശവുമായി എത്തിയിരുന്നു. സ്ത്രീപുരഷ സമത്വം വേണമെന്നും താനും വനിതാ മതിലിനുണ്ടാവുമെന്നുമൊക്കെയായിരുന്നു മഞ്ജുവിന്‍റെ സന്ദേശങ്ങള്‍. 
എന്നാല്‍ ഒരു പകല്‍ പിന്നിട്ടപ്പോഴേക്കും താന്‍ വനിതാ മതിലില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് മഞ്ജു രംഗത്ത് വന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറമുണ്ടെന്നായിരുന്നു മഞ്ജുവിന്‍റെ ആരോപണം. 
എന്നാല്‍ മഞ്ജുവിന്‍റെ പിന്മാറ്റത്തിന് പിന്നില്‍ ഹിന്ദുത്വശക്തികളുടെ സമര്‍ദ്ദമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മഞ്ജുവിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നായിരുന്നു സമര്‍ദ്ദവും ഭീഷിണിയും. മാതൃഭൂമിയെ ബഹിഷ്കരിച്ച ശൈലി ഓര്‍ക്കണമെന്നും വെല്ലുവിളിയുണ്ടായി. ഇതോടെയാണ് വനിതാ മതിലിനെ തള്ളിപ്പറയാന്‍ മഞ്ജു തയാറായത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക