Image

പ്രളയ പ്രതിരോധത്തിന്‌ അന്താരാഷ്ട്ര വിദഗ്‌ധ ഏജന്‍സിയെ നിയോഗിക്കുമെന്ന്‌ മന്ത്രി സുധാകരന്‍

Published on 17 December, 2018
പ്രളയ പ്രതിരോധത്തിന്‌ അന്താരാഷ്ട്ര വിദഗ്‌ധ ഏജന്‍സിയെ നിയോഗിക്കുമെന്ന്‌ മന്ത്രി  സുധാകരന്‍
കോട്ടയം: കുട്ടനാടിന്റെ പ്രളയ പ്രതിരോധനത്തിന്‌ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച്‌ പഠിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വിദഗ്‌ദര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം കടല്‍ ജലനിരപ്പ്‌ ഉയരുന്നത്‌ കുട്ടനാടിനെ നേരിട്ട്‌ ബാധിക്കും. ഇക്കാര്യവും പഠനവിധേയമാക്കേണ്ടതാണെന്ന്‌ മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ എന്‍വയണ്‍മെന്റല്‍ സയന്‍സസ്‌ വിഭാഗവും ഡമോക്രാറ്റിക്‌ ഹുമണ്‍ റെറ്റ്‌സ്‌ & എന്‍വയണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഫോറവുമായി സഹകരിച്ച്‌ സി.എം.എസ്‌ കോളേജ്‌ ബോട്ടണി വിഭാഗം സെമിനാര്‍ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും എന്ന വിഷയത്തിലുളള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എ.സി റോഡില്‍ വലിയപാലങ്ങള്‍ ഒഴിച്ച്‌ കുട്ടനാടിന്റെ അവാസവ്യവസ്ഥയെ തകരാറിലാക്കുന്ന എല്ലാ കോണ്‍ക്രീറ്റ്‌ നിര്‍മ്മാണങ്ങളും ഒഴിവാക്കണം. അതിനായി പൊതുജനഭിപ്രായം ഉയരണം.എ.സി കനാലാല്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

യു.എന്‍ പഠന റിപ്പോര്‍ട്ടില്‍ നെതര്‍ലാന്റ്‌ മാത്യകയുടെ കാര്യം സൂചിപ്പിക്കുന്നുണ്ട്‌. ഇതിന്റെ പ്രായോഗികമായ എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. കുട്ടനാട്ടിലെ കര്‍ഷകര്‍ ഇപ്പോഴും നെല്‍ക്ക്യഷിയില്‍ താല്‌പര്യമുള്ളവരാണ്‌. അല്‌പം പിന്നോക്കം പോയതിന്‌ പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയാണ്‌. ഏത്‌ പ്രതിസന്ധി ഉണ്ടായാലും അതിനെ ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിവുള്ളവരാണ്‌ കുട്ടനാട്ടുകാര്‍.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കുട്ടനാടിനെ ഹ്യദയഭൂമിയായി മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കുട്ടനാട്‌ പാക്കേജ്‌ പരാജയത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥതലമാണ്‌. പിഴവുകള്‍ ഒഴിവാക്കിയായിരിക്കും പുനര്‍ നിര്‍മ്മാണത്തില്‍ പാക്കേജ്‌ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ ചിലഭാഗത്ത്‌ മഴയുടെ അളവ്‌ ക്രമാധിതമായി വര്‍ദ്ധിക്കുമ്‌ബോള്‍ മറ്റൊരു ഭാഗത്ത്‌ ചൂടിന്റെ അളവ്‌ വര്‍ദ്ധിക്കുന്ന പ്രതിഭാസം കണ്ടുവരുകയാണ്‌. ഈ പ്രതിഭാസങ്ങള്‍ രണ്ടും കടലിലെ ജല നിരപ്പ്‌ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ വിഷയാവതരണം നടത്തിയ എന്റ്വേണ്‍മെന്റല്‍ പ്രേഗ്രാം മാനേജര്‍ ഡോ ജോണ്‍.സി.മാത്യൂ പറഞ്ഞു.ഈ പ്രതിഭാസങ്ങള്‍ അടുത്ത അടുത്ത ഇടവേളകളില്‍ കൂടുതലായി ഉണ്ടാകാന്‍ ഇടയുണ്ട്‌.

അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയും അതിനോട്‌ അനുരൂപപ്പെട്ട്‌ ജീവിക്കാന്‍ സജ്ജരാകുകയും വേണമെന്നും അദേഹം പറഞ്ഞു. ആഗോളതാപനവും കാലവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ സമസ്ഥമേഖലകളിലും എങ്ങനെ ബാധിക്കുമെന്ന്‌ അറിയാന്‍ സമയ ബന്ധിതമായി ഒരു പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ നേത്യത്വം നല്‍കിയ എം.ജി യൂണിവേഴ്‌സ്റ്റി പ്രൊഫ. സി.ടി അരവിന്ദകുമാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക