Image

ടാറ്റു ആര്‍ട്ടിസ്റ്റിനെ കൊലപ്പെടുത്തി തലയറുത്തു

Published on 17 December, 2018
ടാറ്റു ആര്‍ട്ടിസ്റ്റിനെ കൊലപ്പെടുത്തി തലയറുത്തു
 
ന്യൂഡല്‍ഹി: 22 കാരനായ ടാറ്റു ആര്‍ട്ടിസ്റ്റിന്‍റെ തലയില്ലാത്ത മൃതദേഹം ദില്ലിയിലെ മയൂര്‍ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. മൃതദേഹം കണ്ട വഴിയാത്രക്കാരനാണ്‌ സംഭവം പൊലീസിനെ അറിയിച്ചത്‌. മൃതദേഹത്തിന്‌ അടുത്ത്‌ തന്നെയായി  തലയും പൊലീസ്‌ കണ്ടെത്തി.

ബീഹാറില്‍ നിന്നുള്ള 22 കാരനായ ബാബ്‌ലൂവിന്‍റെ മൃതദേഹമാണിതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ബാബ്‌ലൂവിന്‍റെ കൂടെ താമസിച്ചിരുന്ന സഹോദരനാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക