Image

വനിതാ മതിലിനെതിരെ വീണ്ടും എന്‍എസ് എസ്, ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍

Published on 17 December, 2018
 വനിതാ മതിലിനെതിരെ വീണ്ടും എന്‍എസ് എസ്, ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിനെതിരെ വീണ്ടും എന്‍എസ് എസ് രംഗത്ത്. സമദൂര നിലപാടില്‍ നിന്ന് എന്‍എസ് എസ് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയില്ലല്ല പിണറായി വിജയന്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനവും നവോത്ഥാനവുമായി എന്താണ് ബന്ധമെന്നും വിശ്വാസം നിലനിര്‍ത്താന്‍ ഒപ്പം നിന്നവരെ എന്‍എസ് എസ് കൈവിടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.സര്‍ക്കാരില്‍ നിന്ന് എന്‍എസ് എസ് ഒന്നും വാങ്ങിയിട്ടില്ല. വനിതാ മതിലിനൊപ്പം സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ ഒപ്പം നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക