Image

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Published on 17 December, 2018
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത് . ഉടന്‍ രാഹുലിനെ പത്തനംതിട്ട പോലീസിനെ കൈമാറും. സാങ്കേതിക കാരണങ്ങള്‍ കാട്ടിയാണ് അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ അഞ്ച് തവണയാണ് രാഹുലിനെ ഇതിനോടകം അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക