Image

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് പോലീസ്; പോലീസ് വാദം കളവെന്ന് വിവരാവകാശ രേഖ.

Published on 17 December, 2018
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് പോലീസ്; പോലീസ് വാദം കളവെന്ന് വിവരാവകാശ രേഖ.
എടത്വാ: കേസുകളിലെ അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും പോലീസ് സത്യാവാങ്ങ്മൂലം.പോലീസ്  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച  സത്യാവാങ്ങ്മൂലം കളവാണെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു.

2018 ജൂണ്‍ 23 ന് എടത്വായിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നടന്ന അക്രമവും തുടര്‍ന്ന് നടന്ന കവര്‍ച്ചയുമായി ബന്ധപെട്ട് എടത്വാ പോലിസില്‍ പരാതി നല്കിയിട്ടും 5 മാസം പിന്നിട്ടിട്ടും അന്വേഷണം ശരിയായ വിധത്തില്‍  നടത്തുകയോ ഏതെങ്കിലും നിയമ നടപടി പൂര്‍ത്തികരിക്കുകയോ ചെയ്യാഞ്ഞതിനെ തുടര്‍ന്ന് തലവടി  ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പ്രതിയെ സംരംക്ഷിക്കുവാന്‍ പോലീസിന്റെ  സത്യവാങ്ങ്മൂലം.ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  അഡ്മിറ്റ് ആയിരുന്ന സമയം പോലീസ് മൊഴി എടുത്തതു ഒഴികെ ഒരു തവണ പോലും പരാതിക്കാരെ വിളിക്കുകയോ അന്വേഷണത്തിന്റെ ഭാഗമായി  മൊഴികള്‍ രേഖപെടുത്തുകയോ ചെയ്തിട്ടില്ല.എന്നാല്‍ 'വാദി അന്വേഷണവുമായി സഹകരിക്കുന്നില്ലയെന്ന് 'സത്യാവാങ്ങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.

''അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്നും ' നവംബര്‍ 26 ന്  എടത്വാ പോലീസ് ഹൈക്കോടതി യില്‍ സത്യാവാങ്ങ്മൂലം നല്‍കി. എന്നാല്‍ നവംബര്‍ 29 വരെ യാതൊരു വിധ അന്തിമ റിപ്പോര്‍ട്ടോ മറ്റ് ഏതെങ്കിലും നിലയില്‍ ഉളള റിപ്പോര്‍ട്ടുകളോ പോലീസ്  സമര്‍പ്പിച്ചിട്ടില്ലെന്ന് 
അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ നിന്നും ലഭിച്ച വിവരവകാശ രേഖ വ്യക്തമാക്കുന്നു.

അക്രമത്തിന് ഇരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (ഇണഇ ) ജൂലൈ 12 നും ഓഗ്സ്റ്റ് 9 നും എടത്വാ പോലിസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടും നല്കിയിട്ടില്ലെന്നും തുടര്‍ നടപടിക്കായി ജില്ലാ പോലീസ് മേധാവിയെ  അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി രേഖപെടുത്തുവാന്‍ എടത്വാ പോലിസിനെ ചുമതലപെടുത്തിട്ടുണ്ടെന്നും നവംബര്‍ 15ന് നല്കിയ വിവരവകാശ രേഖയിലും വ്യക്തമാക്കുന്നു.എന്നാല്‍ നാളിത് വരെ പോലീസ്  മൊഴി പോലും  രേഖപെടുത്തിയിട്ടില്ല.

ഇതേ കേസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  നവംബര്‍ 5ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് ഒക്ടോബര്‍ 8ന്  നോട്ടീസ് അയച്ചെങ്കിലും ഇന്നേ ദിവസം വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.ആയതിനാല്‍ ഡിസംബര്‍ 20ന് റിപ്പോര്‍ട്ടുമായി നേരിട്ട് ഹാജരാകാന്‍ ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍  ആവശ്യപെട്ടിരിക്കുകയാണ്.

2018 ജൂണ്‍ മാസം 23 ന് ജീവനക്കാരിക്ക് നേരിട്ട ശാരീരിക മാനസീക പീഢനം യഥാസമയം  പോലീസില്‍ അറിയിച്ചിട്ടും  യാതൊരു നടപടിയും  സ്വീകരിക്കാഞ്ഞതിനാല്‍ നവംബര്‍ 15ന്  മുഖ്യമന്ത്രിക്ക് പരാതി  നല്കി.മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇടപെടലിനെ തുടര്‍ന്ന്  ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫിസ്  പരാതിക്കാരിയുടെ മൊഴി നവംബര്‍ 27ന് മാത്രമാണ് രേഖപെടുത്തിയത്.

ജീവനക്കാരി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്കിയ പരാതി ഫയലില്‍ സ്വീകരിച്ച്  (ജ7. 4049/2018)റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ സെപ്റ്റംബര്‍ 19 ന്  പോലിസി നോട്  ആവശ്യപെട്ടിട്ടും പോലീസ് ഇതേ ദിവസം വരെ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിട്ടില്ല.

ജൂണ്‍ 23 ന് അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ (െ്രെകം 760/2018) പ്രതിയായ വി.സി. ചാണ്ടിയുടെ മൊഴി പോലീസ് രേഖപെടുത്തിയെങ്കിലും  വാദിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കൗണ്ടര്‍  കേസില്‍ (763/2018 ) വാദിയുടെയോ സാക്ഷികളുടെയോ മൊഴി പോലും ഇതുവരെ  രേഖപെടുത്തിയിട്ടില്ല. സംഭവസ്ഥലത്ത് എടത്വാ പോലീസ് എത്തിയിരുന്നുവെങ്കിലും 26ന് മാത്രമാണ് കേസ്  രജിസ്റ്റര്‍ ചെയ്തത്.

വസ്ത്രസ്ഥാപനത്തിലെ 10 ലക്ഷം രൂപ വിലവരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വിലപെട്ട രേഖകളും വി.സി.ചാണ്ടിയും സംഘവും കവര്‍ച്ച നടത്തിയ വിവരം പോലീസില്‍ യഥാസമയം പോലീസില്‍  അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന്  അഡ്വ.ഉമ്മന്‍ എം. മാത്യൂ മുഖേന നല്കിയ ഹര്‍ജിയില്‍ വി.സി.ചാണ്ടിയെ പ്രതിയാക്കി മോഷണ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതി എടത്വാ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. െ്രെകം (892/2018 )രജിസ്റ്റര്‍ ചെയ്‌തെങ്കിലും യാതൊരു വിധ നിയമനടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യങ്ങള്‍ എല്ലാം നിലനില്‌ക്കെ കളവായ സത്യാവാങ്ങ്മൂലം ഹൈക്കോടതിയില്‍ പോലീസ് നല്‍കിയതെന്നും തനിക്കും അക്രമത്തിന് ഇരയായവര്‍ക്കും നീതി ലഭിക്കുന്നതിന് നിയമ പോരാട്ടം തുടരുമെന്നും  തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉള്ള വിവരം ജൂണ്‍ 21ന് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വീണ്ടും ശ്രമം നടക്കുന്നതായും കേസ് അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏത്പ്പിക്കണമെന്നും  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു.

കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്  വിവരവകാശ നിയമപ്രകാരം  ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.ജയമോഹന്‍ എടത്വാ പോലിസില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിയമം അനുശാസിക്കുന്ന കാലാവധി കഴിഞ്ഞിട്ടും മറുപടി നല്‍കിയിട്ടില്ലാത്തതിനാല്‍ അപ്പീല്‍ അധികാരിയെ സമീപിച്ചിരിക്കുകയാണ്.

അക്രമത്തിന് ഇരയായ വിധവയായ സ്ത്രീ വിവരവകാശ നിയമപ്രകാരം ഒക്ടോബര്‍ 12 ന്  അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിയമം അനുശാസിക്കുന്ന കാലാവധി കഴിഞ്ഞ് നവംബര്‍ 27 ന് ആണ് അപൂര്‍ണവും വ്യക്തതയും ഇല്ലാത്ത മറുപടി നല്‍കിയിരിക്കുന്നത്. ആയതിനാല്‍  അപ്പീല്‍ അധികാരിയായ ജില്ലാ പോലീസ് മേധാവിക്ക് ഡിസംബര്‍ 13ന് അപേക്ഷ  സമര്‍പ്പിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക