Image

ജാമ്യ വ്യവസ്ഥ ലംഘിച്ചു, രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലില്‍

Published on 17 December, 2018
ജാമ്യ വ്യവസ്ഥ ലംഘിച്ചു, രാഹുല്‍ ഈശ്വര്‍ വീണ്ടും ജയിലില്‍

പത്തനംതിട്ട:  ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ ഈശ്വറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

കഴിഞ്ഞദിവസം ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ശബരിമല പ്രശ്‌നത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസിന്റെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക