Image

വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് എന്‍.എസ്.എസ്, പിണറായിക്ക് ധാര്‍ഷ്ട്യമെന്ന് സുകുമാരന്‍ നായര്‍

Published on 17 December, 2018
വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് എന്‍.എസ്.എസ്,  പിണറായിക്ക് ധാര്‍ഷ്ട്യമെന്ന് സുകുമാരന്‍ നായര്‍

വേണ്ടിവന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുമായി സമദൂരമെന്ന നിലപാട് എന്‍.എസ്.എസ് ഉപേക്ഷിക്കുമെന്നും അതിന്‍റെ ഫലം സര്‍ക്കാര്‍ അനുഭവിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമപ്രവര്‍ക്ക് മുമ്പില്‍ പത്രസമ്മേളനവുമായി എത്തിയപ്പോഴാണ് സുകുമാരന്‍ നായര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കടുത്ത നിലപാടുകള്‍ വ്യക്തമാക്കിയത്. 
ശബരിമല വിഷയത്തില്‍ പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. ആരെയും ആഗീകരിക്കില്ലെന്നും സമവായമില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രിക്ക്. അതിന്‍റെ ഫലം അവര്‍ അനുഭവിക്കും. സമദൂര നിലപാടില്‍ നിന്ന് എന്‍.എസ്.എസ് പിന്നോട്ടു പോയില്ല. എന്നാല്‍ വിശ്വസത്തെ സംരക്ഷിക്കുക എന്നതാണ് എന്‍.എസ്.എസ് നിലപാട്. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്‍.എസ്.എസ് സമദൂരം ഉപേക്ഷിക്കും. 
സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്ന വിഭാഗീയത ഉണ്ടാക്കും. യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള കുറുക്കു വഴിയാണ് വനിതാ മതില്‍. ആചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടപ്പോള്‍ കുറുക്കു വഴിയുമായി നവോത്ഥാനം എന്ന പേരില്‍ വരുകയാണ്. വനിതാ മതിലുമായി സഹകരിച്ചാല്‍ ആര്‍.ബാലകൃഷ്ണ പിള്ളയെ പിന്നെ എന്‍.എസ്.എസ് സഹകരിപ്പിക്കില്ല എന്നും് സുകുമാര്‍ നായര്‍ വ്യക്തമാക്കി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക