Image

എന്‍.എസ്.എസിന് പിന്നാലെ വനിതാ മതിലിനെതിരെ കെ.സി.ബി.സിയും

Published on 17 December, 2018
എന്‍.എസ്.എസിന് പിന്നാലെ വനിതാ മതിലിനെതിരെ കെ.സി.ബി.സിയും
വനിതാ മതിലിനെ എന്‍.എസ്.എസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ സര്‍ക്കാരിന്‍റെ നടപടികളെ എതിര്‍ത്ത് കേരളാ കാതോലിക്ക് ബിഷപ്പ് കൗണ്‍സിലും രംഗത്തെത്തി. വനിതാ മതില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നാണ് കെ.സി.ബി.സിയും അഭിപ്രായപ്പെട്ടത്. വനിതാ മതില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടല്ല നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ചിലര്‍ മാത്രം നവോത്ഥാനത്തിന്‍റെ വക്താക്കള്‍ എന്ന മട്ടിലുള്ള പ്രചരണവും ശരിയല്ല. നവോത്ഥാനത്തിന്‍റെ പിതൃത്വം ഏതെങ്കിലും സമുദായത്തിന് നല്‍കുന്നതും ശരിയല്ല എന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു. 
മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ന് അപ്രതീക്ഷിതമായി മാധ്യമ പ്രവര്‍ത്തകരെ കണ്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വനിതാ മതിലിനെതിരെ രംഗത്ത് വന്നിരുന്നു. സുകുമാരന്‍ നായര്‍ വനിതാ മതിലിനെതിരെ പ്രതികരിച്ച ദിവസം തന്നെയാണ് ബിഷപ്പ് കൗണ്‍സിലും സര്‍ക്കാര്‍ നീക്കത്തിനെതിരെ പത്രക്കുറിപ്പ് ഇറക്കിയതെന്നത് ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക