Image

മാധ്യമശ്രീക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ഹെഡ്ജ് ഗ്രൂപ്പ്

Published on 18 December, 2018
മാധ്യമശ്രീക്ക് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ഹെഡ്ജ് ഗ്രൂപ്പ്
ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര ചടങ്ങിന് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുമായി ഹെഡ്ജ് ഗ്രൂപ്പ് .കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാധ്യമശ്രീ പദ്ധതിക്ക് ഇ ന്ത്യ പ്രസ്ക്ലബ്ബ് 1 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിടുന്നത് . ഒരിക്കല്‍ കൂടി മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. മുമ്പ് നടന്ന ബോള്‍ഗാട്ടി പാലസ് തന്നെ ജനുവരി 13 ന് 6 മണിക്ക് ആരം ഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. മാറ്റമുളളത് ഇന്ത്യ പ്രസ്ക്ലബ്ബ് നേതൃത്വത്തിനും ജൂറി അംഗങ്ങള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന അവാര്‍ഡ് ജേതാവിനുമായിരിക്കും. പ്രസിഡന്റായ മധുവിനൊപ്പം സു നില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ്(ജോയിന്റ് ട്രഷറ ര്‍ ) മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു . ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്‌സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍.

അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കപെട്ട പേരാണ് ഹെഡ്ജ് ഈവന്റ്‌സ്. വിസ്മയ കാഴ്ചകളുടെ ഒരു പൂരം തന്നെയാണ് ഹെഡ്ജ് ഈവന്റ്‌സ് സം ഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകള്‍ . കലാമൂല്യമുള്ളവയും മാസ്സ് ഷോകളും ഒരു പോലെ സം ഘടിപ്പിക്കുന്ന് ഈ കമ്പനിയുടെ അമരക്കാരന്‍ ന്യുയോര്‍ ക്കില്‍ നിന്നുള്ള സജിയാണ്. ഇന്‍ഷുറന്‍ സ് ബ്രോക്കറേജ് കമ്പനികളില്‍ മലയാള സന്നിദ്ധ്യം അറിയിച്ച ഹെഡ്ജ് ബ്രോക്കറേജ് എന്ന തന്റെ മുഖ്യ ബിസിനസ്സില്‍ കൂടിയാണ് സജി ,ഇരുപത് വര്‍ഷ മുമ്പ് തന്റെ ബിസിനസ്സ് തുടങ്ങുന്നത് . മാസ്സ് മ്യൂചല്‍ പ്രുഡന്‍ ഷ്യല്‍ , പെന്‍ മ്യൂചല്‍ എന്നീ ഇന്ഷുറന്‍ സ് കമ്പനികളുമായുള്ള സഹകരണം സജിയുടെ ബിസിനസ്സിന്റെ വളര്‍ച്ച അതിവേഗമാക്കി .അമേരിക്കന്‍ മണ്ണില്‍ ആദ്യമായി ഒരു സംമ്പൂര്‍ ണ്ണ ഫിലിം അവാര്‍ ഡ് ഷോ (നാഫാ) സം ഘടിപ്പിക്കുന്നതില്‍ സജിയും അദ്ദേഹത്തിന്റെ ഹെഡ്ജ് ഈവന്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. യേശുദാസ്, ചിത്ര എം ജി ശ്രീകുമാര്‍ , തൈക്കുടം ബ്രിഡ്ജ്, സൂര്യ കൃഷ്ണമൂര്‍ ത്തി ഷോകള്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടം തേടിയവയാണ്. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ പ്രിയ സുഹൃത്തായ സജി , ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ ആരംഭ കാലം മുതലുള്ള സ്‌പോണ്‍സറാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക