Image

മനുഷ്യകുലത്തിന് ഒരു പുനര്‍ജന്മം (വാസുദേവ് പുളിക്കല്‍)

Published on 18 December, 2018
മനുഷ്യകുലത്തിന് ഒരു പുനര്‍ജന്മം (വാസുദേവ് പുളിക്കല്‍)
ആഹ്ലാദത്തിന്റെ കിരണങ്ങള്‍ ചൊരിഞ്ഞു കൊണ്ടാണ്് ക്രിസ്തുമസ് സമാഗതമാകുന്നത്. തിന്മയെ തിന്മകൊണ്ട് എതിര്‍ക്കാതെ നന്മകൊണ്ട് കീഴടക്കണമെന്ന മാനവികതയുടെ ഉദാത്തമായ പാഠം ഉപദേശിച്ച, സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണെന്ന് വ്യഥിതയായ ഒരു ശമരിയാക്കാരിക്ക് പറഞ്ഞു കൊടുത്ത് അവളില്‍ സന്തോഷത്തിന്റെ സ്ഫുരണങ്ങളുണര്‍ത്തി സാന്ത്വനം നല്‍കിയ യേശുദേവന്റെ ജന്മദിനം. അടുത്ത സമയത്ത് ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ കണ്ടു ഡിസംബര്‍ 25 യേശുദേവന്റെ ജന്മദിനമല്ല, ഏതോ വിഗ്രഹാരാധനക്കാരുടെ ഒരു ദൈവവുമായി (Pagan Cod) ബന്ധപ്പെട്ടതാണെന്ന്. അത് സത്യമോ അസത്യമോ ആയാലും അതേ പറ്റി ഒരു പോരാട്ടത്തിന്റെ ആവശ്യമില്ല. ഡിസംബര്‍ 25 യേശുദേവന്റെ ജന്മദിനമാണെന്ന് നൂറ്റാണ്ടുകളായി വിശ്വാസികള്‍ കരുതിപ്പോരുന്നു. അതേ പറ്റി എന്തെല്ലാം പുതിയ തിയറികളും വിശ്വാസങ്ങളും ഉടലെടുത്താലും ആ വിശ്വാസം ആരേയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട ആവശ്യമില്ല. ഓരോരുത്തരും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു തന്നെ നില്‍ക്കട്ടെ.

ആരാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്? ക്രിസ്തുമതസ്ഥരായ ക്രിസ്ത്യാനികള്‍ മാത്രമല്ല, യേശുദേവന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ള അക്രൈസ്തവരും ക്രിസ്തുമസ് ആഘോഷത്തിന്റെ സുഖം അനുഭവിക്കുന്നവരാണ്. ക്രിസ്തുമസ് കാലത്ത് നക്ഷത്രവിളിക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കരോള്‍ പട്ടു സംഘത്തില്‍ ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തിട്ടുള്ളത് എന്റെ ഓര്‍മ്മയിലുണ്ട്. യേശുദേവന്റെ ഉല്‍കൃഷ്ടമായ വിചാരധാര ക്രിസ്ത്യാനികളെ മാത്രമല്ല ആകര്‍ഷിച്ചിട്ടുള്ളത്. ആ വിചാരധാരയില്‍ ഉള്ളടങ്ങിയിരിക്കുന്ന കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സത്യസൗന്ദര്യം ഏതൊരാളേയും ആകര്‍ഷിക്കും. അത് മനസ്സിലാക്കുന്ന അമേരിക്കന്‍ മലയാളികള്‍ വിഷു, ഈസ്റ്റര്‍, ഓണം, ക്രിസ്തുമസ് മുതലായവ ഒത്തു ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ മുഴങ്ങി കേള്‍ക്കുന്നത് ഓരോരുത്തരുടേയും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മതസമന്വയത്തിന്റെ ശാന്തി മന്ത്രമാണ്. ഇവിടെ ധാരാളം സാമൂഹ്യ സംഘടനകളും മതസംഘടനകളൂം ഓരോരൊ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഇത്തരം ആഘോഷങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കുചേരുന്നു. ഈ ആഘോഷങ്ങളിലെല്ലാം നമ്മള്‍ പരസ്പരം പ്രകടിപ്പിക്കുന്ന സന്തോഷവും സൗഹൃദവും നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്‌നേഹത്തിന്റെ വിശാലതയില്‍ നിന്നാണ്. പള്ളികളിലും ക്ഷേത്രങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ടെങ്കിലും പൊതു ആഘോഷങ്ങളില്‍ എല്ലാവരും സാഹോദര്യഭാവത്തോടും സ്‌നേഹത്തോടും ഒത്തു ചേരുന്നത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കത്തക്ക കാര്യമാണ്. ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഇത്തരമൊരു സാഹചര്യം കാണാന്‍ സാധിച്ചെന്ന് വരില്ല. ദൈവസ്‌നേഹത്തിന്റെ ശുദ്ധമായ വെളിക്ലത്തെ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് അമേരിക്കന്‍ മലയാളികളില്‍ ഭൂരിപക്ഷവും. ക്രിസ്തീയതയുടെ അത്യൂദാത്തമായ മാതൃക കാണിച്ച കേരളീയ ക്രിസ്ത്യാനികളുടെ ഇവിടെയെത്തിയിട്ടുള്ള തലമുറയോട് യോജിച്ച് പോകാന്‍ "ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന മന്ത്രം ഉച്ഛരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ല. അമേരിക്കന്‍ മലയാളി ക്രിസ്ത്യാനികളല്ല, അമേരിക്കന്‍ മലയാളികളാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാന്‍ തക്ക ഹൃദയവിശാലത അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്. അവര്‍ ക്രിസ്തുമസ് ആഘോഷം വിശ്വജനീനതയുടെ പ്രതീകമാക്കിത്തിര്‍ക്കുകയാണ്. മതത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ ചരിത്രത്തിന്റെ താളുകള്‍ കാണിച്ചു തരുന്നു. എന്നാല്‍ അവരുടെ മരണം കൊണ്ട് മതത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലക്ക് വിരാമമുണ്ടായില്ല. ലോക രക്ഷകനായ യേശുദേവന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വിശുദ്ധിയുടെ മാസത്തില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം സ്മരണീയമാണ്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉല്‍ഘോഷിച്ച ഗുരുവിന്റെ നാട്ടില്‍ നിന്ന് വന്നവര്‍ക്ക് ആ വചനത്തില്‍ മതത്തിനല്ല മനുഷ്യന്റെ സല്‍പ്രവര്‍ത്തികള്‍ക്കാണ് പ്രാധാന്യം എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. അതുകൊണ്ട് മതമൗലികതക്കല്ല മതസമന്വയത്തിനാണ് അവര്‍ പ്രാധാന്യം കല്‍പിക്കുന്നത്.

എന്നാല്‍ ഏതൊരു സമൂഹത്തിലും ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന ചുരുക്കം ചില പ്രശ്‌നക്കാരുണ്ടാകും. അവര്‍ മതത്തിന്റെ ഇടുക്കുവഴിയില്‍ കിടന്നുഴലുന്ന മതഭ്രാന്തന്മാരായിരിക്കാം, ഭതികനേട്ടങ്ങളില്‍ അഹങ്കരിച്ച് ദൈവത്തെ തള്ളിപ്പറയുന്ന ഈഗോയിസ്റ്റുകളായിരിക്കാം, മദ്യത്തിന്
അടിമയാകുന്നവരായിരിക്കാം, ഏതു നന്മയേയും തിന്മകൊണ്ട് പ്രതികരിച്ച് മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന വിധേയത്വമുള്ളവരായിരിക്കാം. വിധേയത്വം ഒരു തരം അടിമത്തമായി മാറുമ്പോള്‍ നന്മയില്‍ നിന്ന് തിന്മയിലേക്ക് നിപതിക്കുകയും തന്മൂലം സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാവുകയും സ്വന്തം വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍ക്കുകയും ചെയ്യും. മതഭ്രാന്തിന്റെ അന്ധതയില്‍ ജീവിതങ്ങള്‍ പച്ചക്ക് ചുട്ടെരിക്കുന്ന ക്രൂരതയും അതിനെ ന്യായീകരിക്കുന്നതും ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ല. മുപ്പതു വെള്ളിക്കാശിന് യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഇവരൊക്കെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന തീക്കുണ്ഡങ്ങള്‍ ഉന്നം വയ്ക്കുന്ന വ്യക്തികളെ മാത്രമല്ല മൊത്തം സമൂഹത്തിന് തന്നെ പൊള്ളലേല്‍പിക്കുന്നു. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായ് വന്നില്ലെങ്കിലും ഉപദ്രവത്തിനായ്ത്തിരരുത് എന്ന് ഇക്കൂട്ടര്‍ ഓര്‍ത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് യേശുദേവന്റെ വചനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ദുഷ്ടനോട് ചെറുത്ത് നില്‍ക്കരുത്. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേ ചെകിടു കൂടി കാണിച്ചു കൊടുക്കുക. നിന്നോട് വ്യവഹരിച്ച് നിന്റെ അങ്കി നേടാന്‍ ശ്രമിക്കുന്നവന് നിന്റെ മേലങ്കി കൂടി നല്‍കുക'. ഇതെങ്ങനെ സാധ്യമാകുമെന്ന് വികാരത്തിനടിമയാകുന്ന സാധാരണക്കാര്‍ ചിന്തിക്കുന്നുണ്ടാകും. ആ അടിമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി "നീ സത്യത്തെ അറിയുക, ആ സത്യം നിന്നെ സ്വതന്ത്രനാക്കും'' എന്ന യോഹാന്നാന്റെ സുവിശേഷത്തിലെ വാക്യത്തെ കണക്കാക്കാം. ഇവിടെ സ്വതന്ത്രനാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതനാവുക എന്ന് അര്‍ത്ഥം പറയാം. സത്യമെന്നാല്‍ ഈശ്വരനാണ്, ആനന്ദസ്വരൂപമാണ്. നീ നിന്നെത്തന്നെ അറിയുകയും ആത്മാനന്ദത്തില്‍ സദാ ലയിക്കുകയും ചെയ്യുമ്പോള്‍ ആനന്ദസ്വരൂപമായ ഈശ്വരദര്‍ശനമുണ്ടാകും. ഇത് ശാസ്ര്തസിദ്ധാന്തങ്ങള്‍ പരീക്ഷണശാലകളില്‍ തെളിയിക്കുന്നതു പോലെ തെളിയിക്കാവുന്ന ഒരു സംഗതിയല്ല. സ്വയം അനുഭവിച്ച് അറിയേണ്ട ഒരു അനുഭൂതിയാണ്. ആ അനുഭൂതിയില്‍, ജീവിതവഴിയില്‍ ഇടറിപ്പോയ ഒരു ശമരിയാക്കാരിയെ കണ്ടുമുട്ടിയപ്പോള്‍ അവളോട് യേശുദേവന്‍ വാത്സല്യത്തോടെ സ്വര്‍ഗ്ഗരാജ്യം നിന്റെ ഹൃദയത്തിലാണ് എന്ന് പറഞ്ഞതിന്റെ പൊരുള്‍ അറിയാന്‍ സാധിക്കും. അപ്പോഴാണ് നന്മയെ പോലും തിന്മകൊണ്ട് പ്രതികരിക്കുന്ന മനുഷ്യ സ്വഭാവത്തിന് മാറ്റം വരുകയും, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയസ്ഥാനത്തിരിക്കുന്ന സ്‌നേഹവും അഹിംസയും നല്ല ശമരിയാക്കാരന്റെ കഥയും മറ്റുള്ളവര്‍ക്ക് അനുകരണീയമാകുകയും ചെയ്യുന്നത്.

മതങ്ങള്‍ അല്ല നമ്മേ നിയന്ത്രിക്കേണ്ടത്, നമ്മുടെ സ്വതന്ത്രമായ ചിന്തയാണ്. ചിന്തയുടെ ഔന്നത്യമാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. മതങ്ങളുടെ അധീനതയില്‍ പെട്ടു പോകുന്നത് കഷ്ടാല്‍ കഷ്ടമാണ്.
പ്രവാചകന്മാരും ദൈവപുത്രനും നമ്മിലേക്ക് ചൊരിഞ്ഞത് അറിവിന്റെ കിരണങ്ങളാണ്. അത് ഏറ്റുവാങ്ങി ദൈവികതയുടെ ശീതളതച്ഛായയില്‍ ആനന്ദം കണ്ടെത്തുകയാണ് വേണ്ടത്. യേശുദേവന്‍ ഏക ദൈവത്തെ പറ്റി മാത്രമെ പറഞ്ഞിട്ടുള്ളു. ക്രിസ്തുമതത്തില്‍ അസംഖ്യം വിഭാഗങ്ങളുണ്ടെങ്കിലും അവരെല്ലാം ഏകദൈവിത്തില്‍ തന്നെ വിശ്വസിക്കുന്നവരാണ്. ഹിന്ദുമതത്തിലെ വിഭിന്ന വിഭാഗങ്ങള്‍ അവരവരുടെ ഇഷ്ടദേവതകളെ ആരാധിക്കുന്നുണ്ടെങ്കിലും എല്ലാം ഒരേ ബിന്ദുവിയലേക്ക് (ബ്രഹ്മന്‍) വന്നു ചേരുന്നു. മതത്തിന്റെ പേരില്‍ ലോകശാന്തി നശിപ്പിക്കുന്ന അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ചിന്ത വികലമാകുന്നതുകൊണ്ടാണ്. എല്ലാമതങ്ങളും ലക്ഷ്യമാക്കേണ്ടത് ജനക്ഷേമമാണെന്ന് വിശ്വാസികള്‍ അംഗീകരിക്കുമ്പോഴാണ് ലോകത്ത് സമാധാനം സംസ്ഥാപിതമാകുന്നത്. അപ്പോള്‍ സിറിയ, ഇറാക്ക്, അഫ്ഗാനിസ്താന്‍, കാഷ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ല. അമേരിക്കന്‍ മലയാളികളുടെ ചിന്താഗതിയുടെ സവിശേഷത മൂലമാണ് അവര്‍ക്ക് ഏകോദരസഹോദരങ്ങളെപ്പോലെ പെരുമാറാന്‍ സാധിക്കുന്നതും ഹിന്ദു-ക്രൈസ്തവ വിശേഷ ദിവസങ്ങള്‍ രണ്ടായി കാണാതെ സൗഹൃദത്തോടെ ആഘോഷിക്കാന്‍ സാധിക്കുന്നതും.

ക്രിസ്തുമസ് ആഘോഷത്തില്‍ നമ്മള്‍ സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്നത് സമഭാവനയുടെ മൂര്‍ത്തീഭാവമായ യേശുദേവനെയാണ്. സ്‌നേഹത്തിന്റെ സന്ദേശ വാഹകനായ യേശുദേവന് തന്നെ തള്ളിപ്പറഞ്ഞ യൂദാസിനെയും സ്‌നേഹിക്കാന്‍ കഴിഞ്ഞു. തന്റെ തലയില്‍ മുള്‍ക്കീരടം അണിയിക്ല് അപഹസിച്ചവരേയും ആത്മസംയമനത്തിന്റെ പ്രതീകമായ യേശുദേവന്‍ വെറുത്തില്ല. സമാധാനത്തിന്റെയും പ്രത്യാശയുടെയും ദീപശിഖയുമായി ലോകരക്ഷകനായി അവതരിച്ച യേശുദേവന്‍ മനുഷ്യകുലത്തിന് നല്‍കിയത് ഒരു പുനര്‍ജന്മാണ്. അത് ഹര്‍ഷാരവത്തോടെ നമുക്ക് ഏറ്റു വാങ്ങാം.
Join WhatsApp News
Vauanakkaran 2018-12-18 21:04:06
വളരെ നല്ല ലേഖനം. ആശയസമ്പുഷ്ടവും അർദ്ധഗംഭീരവും സർവോപരി സാഹോദര്യ സ്നേഹാല്മകവുമായി നൽകിയ ഈ ക്രിസ്മസ് സന്ദേശം അഭിനന്ദനീയമാണ്. തുടർന്നും നല്ല ലേഖനങ്ങൾ ഉണ്ടാകട്ടെ!
Ninan Mathulla 2018-12-19 12:48:02

Vidhyadharan and friends:  Stop throwing dirt at Christians from your hiding place. Is it your hatred of Christians that make you throw dirt at a community when you see anything positive in the news about them? I see several news in emalayalee about the rituals and celebrations of Hindus, and I do not see any Christians or other religion believers throwing dirt like you are throwing. Looks like you get an itching when you see positive news about Christians. If it is itching there are other medicines for it.

Christmas is a time to enjoy. Is not there Onam celebrations as a state festival where all celebrate? Is not there Hindu celebrations? I do not see you write negative comments for those festivals. You do not have any advice for Hindus or only for Christians quoting there scriptures?  If at least some Hindus had followed ‘nishkaama karma’ as advised by Krishna, India would have been a better place.

Christmas is not a celebration for Christians alone. It is for the whole mankind. When the angel address the shepherds, Jesus birth is presented as ‘good news of great joy for all the people’ (Luke 2:10). On the Day of Judgment, nobody is asked as to what religion he/she belongs. The criterion is the good you did (Mathew 25:31-46). So salvation is for the whole mankind and not just for Christians alone.

Jesus is the truth mentioned in Hindu Vedas. Jesus is the true light mentioned in Vedas. The people who wrote Vedas were the children of Abraham through Kethura, and salvation is for them also. They will get a chance for rewards according to their works (nishkaama Karma), and salvation through Christ after their death if they did not get a chance to hear about Christ. Those who got a chance to hear about Christ and did not accept Him; I leave the judgment to God. Vidhyadharan need to learn to respect other communities and their faith if you are an educated person. Educated people do not offend others like this. In India ‘mathaninda’ is a crime. If you can’t stop this insult, please change your name.

വിദ്യാധരൻ 2018-12-18 23:32:05
നിങ്ങടെ ദേവന്റെ ജന്മ ദിനം ഘോഷമായ്  
നിങ്ങൾ പാടിയാടി തിന്നു തിമിർക്കുമ്പോൾ 
പട്ടിണി പാവങ്ങൾ ഞങ്ങളീ ഭൂമിയിൽ 
ഒട്ടിയ വയറുമായ് അലഞ്ഞിടുമ്പോൾ  
തന്നില്ല അപ്പം   വിശപ്പകറ്റാനായി  നിങ്ങൾ 
തന്നില്ല  വെള്ളം ദാഹം അകറ്റുവാൻ  
തന്നില്ല വസ്ത്രങ്ങൾ നഗ്‌നത മാറ്റുവാൻ
തന്നില്ല പുതപ്പു തണുത്തു വിറച്ചപ്പോൾ  
വന്നു   കണ്ടില്ല തടവുകാരാം  ഞങ്ങളെ
വന്നില്ല  രോഗാതുരരാം ഞങ്ങളെ കാണുവാൻ
മുട്ടി അഭയത്തിനായ് ഞങ്ങൾ വിളിച്ചപ്പോൾ
കൊട്ടിയടച്ചു  നിങ്ങൾ  കുംഭഗോപുര വാതിൽ  
നിന്നില്ല നിങ്ങൾ തിരിഞ്ഞു നോക്കിയില്ല 
ഖിന്നനാം എന്നെ കണ്ടതായി നടിച്ചില്ല
ചെന്നു പതിച്ചെൻ നിലവിളി ഒക്കെയും 
ഒന്നും കേൾക്കാനാവാത്ത കാതിലെന്നപോൽ 
ദാവീദ് പുത്രാ നിനക്ക് കരുണ  തോന്നേണെയെന്ന് 
വാവിട്ടു വിളിച്ചു കരഞ്ഞൊരാ സ്ത്രീയെ 
തിരിഞ്ഞു നിന്ന് ആശ്വസിപ്പിച്ചാ ഗുരു- 
വര്യന്റെ വാക്കുകൾ ഓർത്തറിയാതെ ഞാൻ 

truth and justice 2018-12-19 06:41:35
Jesus said to samaritan women in reply to her statement our fathers worshiped in that mount, there is a Father in heaven, those who worship Father, worship Him in truth and spirit.Yes Jesus did not born on December 25th as the month of December, where Jesus born is severe cold as Bible says the shepherds were there outside therefore naturally shepherds never feed the sheep in those time as shepherds were human beings they could not take the brutality of severe cold. December 25th is a pagan holiday. But I want to reiterate that Jesus should live in their hearts in each moment as He came to the earth to die on the cross to save sinners as our forefather Adam committed sin.The Heavenly father sent lot of prophets and priests to save the people from the condition The Father has only one choice to send His only begotten son born in virgin Mary through the power of holy Spirit.
Anthappan 2018-12-19 10:00:57
Jesus was a teacher and nothing more than that.  He never came to save anyone from their notorious business.  He was born, as per history, out of wed lock and driven out of that place (Andrew may not believe it but I will take it to make my point)  But some of his teachings if people follow, that will improve the community life. But the crooked religious leaders and their moronic followers assassinated him and created a religion to exploit people. They continue expanding the lie and misguidance people like you They throw some time peanuts some times   to the people to distract them and have a flamboyant  life .  Wake up and start thinking; truth and justice; instead of spitting out garbage which was pushed into your throat by your crooked priests      
ബ്രദർ . യേശുദാസൻ 2018-12-19 10:35:19
സത്യവാനും നീതിമാനുമേ 

നിങ്ങൾ അന്തപ്പനും അന്ത്രയോസും പറയുന്നത് വിശ്വസിക്കരുത് . അവന്മാര് തന്നെയാണ് നമ്മുടെ യേശുവിനെ ആ മലയുടെ മുകളിൽ കൊണ്ടുപോയി ലോകത്തിലുള്ളതെല്ലാം കാണിച്ചു കൊടുത്തിട്ട്, പറ്റിക്കാൻ നോക്കിയത് അതുകൊണ്ട് ബ്രദർ ഒരിക്കലും ഇളകരുത്. നമ്മുടെ പിതാക്കന്മാരായ  അബ്രഹാമിന്റെ ഇസാക്കിന്റെയും വിശ്വാസത്തിൽ ഉറച്ചു നിൽക്കുക . അവരുടെ മടിയിൽ നമ്മൾക്ക് ഒന്നിച്ചിരിക്കാം എന്ന പ്രത്യാശയോടെ 

ദാവീദ് പുത്രന്‍? 2018-12-19 17:53:21

Jesus the son of Joseph

The genealogy in Mathew’s gospel is a fake one. The author dropped some names to make it a secret numerology of 14. The hidden agenda was to connect Jesus to David. 4 women are mentioned in the chart -Tamar, Rahab, Ruth & Beth-seba. All 4 of them are not from the tribe of Judah. Tamar conceived her father-in-law’s son through an act of prostitution. Rahab was a prostitute, Ruth conceived through prostitution & David mated with Beth-seba after sending her husband to the warfront.  These women are the great Grandmothers of Jesus. Luke’s genealogy is different and Hebrew scholars reject them both. Those were written to connect Jesus to David to make him the Judaic Messiah. The Messiah here is a king, warrior who will fight and redeem the tribe of Judah and no one else.  There were several people who claimed to be Judaic Messiah, but all got killed by Romans.

  Messiah in John’s gospel is the concept of Samaritans and Messiah is a Teacher, not a king. One of my books was intended to be ‘Who was real Jesus’; so far there is no evidence of a historical Jesus as pictured in the Gospels and so my book is still with few pages. Yesu- from Joshua was popular name and so there were several Yesu at that time. One of them might have joined the Zealots and would have talked against the Jerusalem priests.  The Hebrews hated the priests and Romans, so that won’t make Jesus a hero. We can see several types of Jesus in the gospels, they are the fabrication of the gospel writers. To repeat & clarify- so far there is no logical evidence of a Jesus as seen in the gospels.

Genealogy is transferred from father to son, in order for Jesus to be in the tribe of Judah, Joseph must be in the chain and he should be Jesus’s father. Almighty was not a member of the Judah tribe. So, Jesus had no genealogical connection to Joseph being the son of almighty and so is not a Judean Messiah from the tribe of David.  For Jesus to be in David’s tribe, his father must be Joseph and not god.

andrew

George 2018-12-19 20:20:22
ക്രിസ്തുമതത്തെയും ബൈബിളിനെയും വിമർശിക്കാൻ പാടില്ല എന്ന തരത്തിൽ സ്ഥിരം പോസ്റ്റിടുന്നതു അസഹിഷ്ണുത മൂത്ത ഒരു മനോനിലയാണ്. മറുപടി അർഹിക്കുന്നില്ല എന്ന് പറഞ്ഞതാണ്. എന്നാലും പറയട്ടെ ഒരു ദിവസ്സം രാവിലെ ഉണർന്നപ്പോൾ തോന്നിയതു അല്ല ഇന്ന് മുതൽ ക്രിസ്തുമതത്തെ അങ്ങ് വിമർശിച്ചേക്കാം എന്ന്. ചെറുപ്പ കാലത്തു സൺഡേ സ്കൂൾ പത്താം തരം വരെ പോയി. അതിനുശേഷം പള്ളിയും പട്ടക്കാരും ആയി ഒക്കെ തന്നെ നടന്നു. എന്നാൽ ഈ പുസ്തകം പുരോഹിതൻ പറഞ്ഞതൊക്കെ മാറ്റിവച്ചു ഒന്ന് രണ്ടാവർത്തി വായിച്ചു പോയതാണ് ഈ വിമർശനങ്ങൾക്കു അടിസ്ഥാനം. നാട്ടു ഭാഷയിൽ, ബൈബിൾ വായിച്ചു തല തിരിഞ്ഞു എന്ന് പറയാം. കൂടെ ഇത്തിരി ചരിത്രവും ശാസ്ത്രവും കൂടെ അറിഞ്ഞപ്പോൾ മനസ്സിലായി പുരോഹിതർ പണി എടുക്കാതെ ജീവിക്കാൻ ഉണ്ടാക്കിയ തട്ടിപ്പാണിതെല്ലാം എന്ന്.  വേറൊരു ചോദ്യം എന്തെ മറ്റു മതങ്ങളെ വിമര്ശിക്കാത്തതു എന്ന്. ഉത്തരം ലളിതം അവയൊന്നും അറിയില്ല, പഠിച്ചിട്ടില്ല. അറിയാത്ത സംഗതികളെ കുറിച്ച് പറയുന്നില്ല എന്നുമാത്രം. അല്ലാതെ അതെല്ലാം ചക്കര ആണെന്ന് കരുതുന്നില്ല. വേറൊരു ആരോപണം വ്യാജപേരിൽ മറഞ്ഞിരിക്കുന്നു എന്നതാണ്, ഒരിക്കലുമല്ല, അതിന്റെ ആവശ്യം ഇല്ല. എല്ലാവര്ക്കും പുതു വര്ഷം നന്മകൾ മാത്രം നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു.       
Ninan Mathulla 2018-12-19 21:20:10

About andrew’s post; his statements are from ignorance. I do not blame Andrew for it. We all have different understanding about different subjects, and later on we find that those understandings were not all true. So Andrew is in a stage of life in his journey.  It is possible that he will change opinion later. Different people are at different stages of life. In a class room sometimes all the students will not understand right what the teacher taught.  The teacher is not to be blamed for it as many variables are involved. Besides he just cut and paste from his book. All these questions were answered here and he still think his rabbit has three horns. “Divinity of Bible- Answering Islam’ (Malayalam) by this writer or The Case for Christ by Lee Strobel answers andrew well if he has the desire to know the truth.  Then the matter is faith and it is your choice what you want to believe. Either way, truth is only one, and both can’t be true.  

About George, it is hard to believe that a person born in India does not know anything about Hinduism. Readers decide what weight to give to the words of a person who says so. I felt from his posts that this person is here for propaganda only. Christianity is not against criticism of Bible like andrew is doing as there is nothing in it that is forged, and it survived the latest technology in Science. Other religious texts are not of the same case, and so some believers get upset when their scripture is criticized, as they can’t defend it . Hindus made ‘mathaninda’ a crime, and Muslims kill people for it. Criticizing text as Andrew is doing is different from blind ridiculing of faith here without giving supporting evidence. I criticized such posts only. Any genuine textual criticism of Bible I like to see here, and encourage readers to believe it only after verifying the truthfulness of it, or after listening to both side of it.

വിദ്യാധരൻ 2018-12-20 00:03:04
ക്രിസ്തുമസ്സ് ഒഴിവു കാലമാണെങ്കിലും ഒരുത്തൻ കുഴിയിൽ വീണാൽ അവനെ രക്ഷിക്കണമെന്നാണ്  യേശുവിന്റെ സുവിശേഷത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . അത് മാത്രമല്ല ശത്രുവിനെ സ്നേഹിക്കുകയും വേണമെല്ലോ .  വയലാറും, നിത്യചൈനതന്യ യതിയും കുമാരനാശാനുമൊക്കെ ചിന്തിക്കാനോ,സത്യം മനസ്സിലാക്കാനോ കഴിവില്ലെന്ന് വിശ്വസിക്കുമ്പോൾ തന്നെ, ഞാൻ നിത്യ ചൈതന്യ യതിയുടെ 'ദൈവം സത്യമോ മിഥ്യയോ ' എന്ന പുസ്തകത്തെ ഉദ്ധരിച്ചെഴുതുകയാണ്.  
            ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ദൈവം എന്ന വാക്കുകൊണ്ട് ഒരാൾ എന്ത് മനസ്സിലാക്കുന്നു എന്ന് ആശ്രയിച്ചിരിക്കും .  ഭയന്ന ഒരുത്തൻ 'ദൈവമേ ' എന്ന് വിളിക്കുമ്പോൾ ഏതാപത്തിൽ നിന്നും രക്ഷ നൽകാവുന്ന ശക്തിയുടെയും കാരുണ്യത്തിന്റെയും ആകെ തുകയെ സങ്കല്പിച്ചുകൊണ്ടാണ് ദൈവമെന്നു പറയുന്നത് . അങ്ങനെ ഒന്ന് ഉണ്ടോ ഇല്ലയോ എന്ന ചോദ്യമിരിക്കട്ടെ 'ഈ ലോകമെല്ലാം എവിടെ നിന്നുണ്ടായി ?' എന്നൊരാൾ ചോദിക്കുമ്പോൾ, വ്യക്തമായ കാര്യങ്ങൾ അവ്യക്തമായ കാരണങ്ങളിലും, അവ്യക്തമായ കാരണങ്ങൾ അതിനേക്കാൾ അവ്യക്തമായ കാരണങ്ങളിലും മറഞ്ഞിരിക്കുന്നതുകൊണ്ട്, ആ അറിവ് ഇല്ലായ്മയെ ദൈവം എന്ന് വിളിക്കുന്നു .  ഈ രണ്ടു സന്ദര്ഭങ്ങളിലും നാം ദൈവമെന്നു വിളിക്കുന്ന സാങ്കൽപ്പിക ദൈവം   ഭിന്നമായ അർത്ഥവും സ്വാരൂപവും വെളിപ്പെടുത്തുന്നു 
ഒരൊത്തുരുടെയും മനസ്സിൽ  .ദൈവത്തിന്.  പ്രയോഗാത്മകമായ ഒരർത്ഥമുണ്ട്. ഒരേ പള്ളിയിൽ പോകുന്ന നൂറു പേർ ഒന്നിച്ചിരുന്ന് 'ദൈവമേ ' എന്ന് വിളിക്കുമ്പോഴും, ഒരാൾ വിവക്ഷിക്കുന്ന അർത്ഥമാണ് മറ്റൊരാളും സങ്കല്പിക്കുന്നതെന്ന് പറഞ്ഞു കൂടാ .  ശാരീരികമായ വേദനകൊണ്ട് ഒരാൾ 'ദൈവമേ ' എന്ന് വിളിക്കുമ്പോൾ അതിന്റെ അർഥം ഈ വേദന ഇല്ലാതാക്കാൻ കഴിവുള്ള ഏതെങ്കിലും ശക്തി ഇത് കണ്ടുകൊണ്ട് നോക്ക് നിൽക്കുന്നുണ്ടെങ്കിൽ , വെറുതെ നോക്കി നിൽക്കാതെ ഉടനെ സഹായ എത്തിക്കണേ എന്നാണ് ( ഈ സമീപനം എല്ലാ മതസ്ഥരുടെയും സമീപനമാണ് ) . മനോഹരമായ സൂര്യോദയം കണ്ടിട്ട് ഒരാൾ 'ദൈവമേ' എന്ന് പറഞ്ഞാൽ ഹാ ! ഈ സൂര്യോദയം എത്ര സുന്ദരം എന്നെ അർത്ഥമുള്ളൂ .മോഷ്ടിക്കാൻ പോകുന്ന ഒരു കള്ളൻ വളരെ സൂക്ഷിച്ചു മോഷണം നടത്തുമ്പോൾ എന്റെ ദൈവമേ എന്ന് ഉള്ളിൽ വിചാരിച്ചാൽ മോഷണം കണ്ടു പിടിക്കാതിരിക്കാൻ ദൈവം കൂട്ട് നിൽക്കണം എന്നെ അർത്ഥമുള്ളൂ . മാത്തുള്ള വിദ്യാധരന് ഒരു മറുപടി കൊടുക്കുമ്പോൾ 'ദൈവമേ' എന്ന് വിളിക്കുന്നു എങ്കിൽ, തന്റെ ശത്രുവായ വിദ്യാധരനെ എങ്ങനെയെങ്കിലും മലർത്തി അടിക്കാൻ സഹായിക്കണേ എന്നെ അർത്ഥമുള്ളൂ. ദാവീദ് രാജാവ് യുദ്ധത്തിന് പോകുമ്പോൾ പ്രാത്ഥിച്ചിരുന്നത്, ശത്രുക്കളുടെ തല അരിഞ്ഞു വീഴാത്തൻ ദൈവം കൂട്ട് നിൽക്കണം എന്നെ അർത്ഥമാക്കിയുള്ളു . ചുരുക്കി പറഞ്ഞാൽ മനുഷ്യമനസ്സിന് അളക്കുവാൻ കഴിയാത്ത സങ്കീര്ണതയുടെ അപ്രമേയത എന്നെ അർത്ഥമുള്ളൂ  ശബരിമലയിൽ പോകുന്ന ഒരു ഭക്തൻ , സ്വാമിയെ എന്ന് വിളിക്കുമ്പോൾ കാല്പനികമായ ഒരു ശക്തി അവിടെ ഉണ്ട് എന്ന് വിശ്വിസിക്കുന്നു . മലയാറ്റൂർ മല ചിറ്റുന്നവനും , ഗുരുവായൂര് പോകുന്നവനും, വേളാങ്കണ്ണിക്ക് പോകുന്നവനും എല്ലാം ഇതുപോലെ തന്നെ . 

ദൈവമെന്ന വിവക്ഷയുടെ പേരിൽ ക്രൂശുയുദ്ധങ്ങൾ നടത്തിയിട്ടില്ലേ ? ഇന്ത്യ വിഭജിക്കപ്പെട്ടില്ലേ? മതങ്ങൾ പിണങ്ങി നിൽക്കുന്നില്ലേ ? പുരോഹിതന്മാർ അവരെ വിശ്വസിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നില്ലേ ? ദിവ്യന്മാരായി നടിക്കുന്നവർ അതുഭുതങ്ങൾ കാണിച്ച് ജന ലക്ഷങ്ങളെ വിഡ്ഢികളാക്കുന്നില്ലേ ? അന്ധവിശ്വാസങ്ങൾ നിലനിർത്തുവാൻ ദൈവത്തെ മാപ്പു സാക്ഷിയാക്കുന്നില്ലേ ? കള്ള പ്രവചനങ്ങൾ നടത്തി ജനങ്ങളെ വ്യാമോഹിപ്പിക്കാൻ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നില്ലേ ? ഇതൊക്കെ ചോദിച്ചാൽ 'ഉവ്വ് " എന്ന് തന്നെ ഞങ്ങൾ ഉത്തരം പറയും . എന്നാൽ അതിന്റെ എല്ലാം കാരണക്കാരനായ ദൈവത്തെ ഉപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം 'പാടില്ല' എന്നാണ് . ആറ്റം ബോംബ് ഉണ്ടാക്കുന്ന ശാസ്ത്രത്തെ നാം ഉപേക്ഷിക്കുന്നില്ലല്ലോ എന്ന മറു ചോദ്യവും ചോദിക്കും .

'ദൈവം എന്നതിനേക്കാൾ സമഗ്രവും സമ്പർണ്ണവുമായ ഒരാശയം മനുഷ്യൻ ആവിഷ്കരിച്ചിട്ടില്ല . മുകളിൽ പറഞ്ഞ തെറ്റുകൾക്ക് കാരണം ദൈവം അല്ല . ദൈവമെന്ന ആശയത്തിന്റെ തെറ്റായ ആവിഷ്കരണമാണ് .അറിവില്ലായ്‍മ കൊണ്ടുള്ള കെടുത്തിയാണ്. മനുഷ്യനെ മനുഷ്യന്റെ ശത്രുവാക്കുന്നത് .  ഞാൻ എന്നിൽ കുടികൊള്ളുന്ന ശക്തി എന്തായാലും അതിൽ വിശ്വസിക്കുന്നു .  അതിനപ്പുറം അറിവില്ലായ്‍മ കൊണ്ട് ശബരിമലയ്ക്ക് പോകുന്നവരെയും, ഗുരുവായൂർക്ക് പോകാനും വിശുദ്ധ നാട് സന്ദർശിക്കാനും ഉദ്ദേശ്യം ഇല്ല . ഞാൻ അരിഞ്ഞടത്തോളം വച്ച്, മാത്തുള്ള മതമെന്ന കറുപ്പടിച്ച് എന്തൊക്കയോ വിളിച്ചു പറയുന്നു .  ആന്ദ്രയോസ് , അന്തപ്പൻ , ജോർജ്ജ്, ജോസഫ്, സുധീർ  എന്നിങ്ങനെ മാത്തുള്ളയുടെ പൊട്ടത്തരങ്ങളെ ചോദ്യം ചെയ്യുന്നവർ എല്ലാം ബിജെപ്പിക്കാരും, ഹൈന്ദവരുമാണെന്ന് വിശ്വസിക്കുന്നു .  എന്നാൽ എനിക്ക് തോന്നിയിട്ടുള്ളത് ഇവരെല്ലാം മതങ്ങളുടെ പിടിയിൽ പെടാതെ സ്വതന്ത്രമായി ചിന്തിക്കുന്നവരാണെന്നാണ് . ഇവരാരും മാത്തുള്ള പോകാൻ തയാറെടുക്കുന്ന സ്വർഗ്ഗത്തിൽ പോകണം എന്ന് താത്‌പര്യമുള്ളവരായി  തോന്നിയിട്ടില്ല. 

'യച്ചക്ഷുഷാ ന പശ്യതി 
യേന ചക്ഷുംഷി പശ്യതി 
തദേവ ബ്രഹ്മ ത്വം സിദ്ധി' (കേനോപനിഷത്ത് )

ഏതൊന്നിനെയാണോ കണ്ണ്കൊണ്ട് കാണാൻ കഴിയാത്തത് , ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അത് തന്നെ ബ്രഹ്മം (ദൈവം)  എന്നറിയുക . 

ഈ ശക്തി അവനവന്റെ ഉള്ളിൽ തന്നെയുണ്ട്  ഇതിനെ ശബരിമലയിലും, സീനായി മലയിലും, യെരുശലേമിലും , ഗുരുവായൂരമ്പലത്തിലും, വിശുദ്ധ നാട്ടിലും തപ്പിയിട്ട് കാര്യമില്ല . 

Ninan Mathulla 2018-12-20 09:09:49

 ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ദൈവം എന്ന വാക്കുകൊണ്ട് ഒരാൾ എന്ത് മനസ്സിലാക്കുന്നു എന്ന് ആശ്രയിച്ചിരിക്കും .എന്നാൽ അതിന്റെ എല്ലാം കാരണക്കാരനായ ദൈവത്തെ ഉപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം 'പാടില്ല' എന്നാണ് . ആറ്റം ബോംബ് ഉണ്ടാക്കുന്ന ശാസ്ത്രത്തെ നാം ഉപേക്ഷിക്കുന്നില്ലല്ലോ എന്ന മറു ചോദ്യവും ചോദിക്കും” . This quote from Vidhyadharan’s comment shows his ignorance and the ignorance of Yathi his teacher. God remains the same. God is inside us and outside also. Our understanding about the subject will not change it.

 

Again, God is not the cause of mistakes Vidhyadharan mentioned.  God is not responsible for the way Vidhyadharan is thinking or misleading people. We are all created with free will. It is our choice what we want to believe. Vidhyadharan thinks that what he believes is the only truth? It is his understanding this moment in his life. Tomorrow he can have a different opinion.  If Vayalar, Kumaranasan and Yathi believed a certain way there are billions who believed the opposite way. Here in emalayalee I read the well written articles by Vasudeve and Sudhir and others who found the joy in Christ’s teaching and Christmas. Vidhyadharan found certain believes attractive as it suits his life style. That does not mean that people who think different are not true or their experiences not true.

 

Many a times what is written in Psalms of Bible is the emotions and feelings of God fearing people in distress and joy. My desire for Vidhyadharan is that he understands the truth. To make him understand that and to wake him up from his ‘mandatha’ sometimes I have to drop a brick on his head. 

observer 2018-12-20 09:50:13
Why are you wasting time Vidyadharan? Let him go to hell with his god. 
വിദ്യാധരൻ 2018-12-20 23:05:33
പറയുന്നതിൽ കാര്യം ഇല്ലാതെ ഇല്ല അന്തപ്പാ .  ഹൈന്ദവ വേദങ്ങളിൽ പലേടത്തും യേശുവിനെ കുറിച്ച് പറയുന്നുണ്ടെന്ന് ക്രൈസ്തവർ അവകാശപ്പെടുന്നു . അങ്ങനെയാണെങ്കിൽ ഹിന്ദുക്കളെയും അവരുടെ ആരാധനകളെയും അവരുടെ ദൈവങ്ങളെയും  കുറ്റം പറയാതെ അവരെ ഉൾക്കൊള്ളുകയല്ലേ വേണ്ടത് . അത് വരുമ്പോൾ അവർക്ക് അയിത്തം കൽപിച്ച് മാറ്റി നിര്ത്തുകമാത്രമല്ല, യേശുവിനേം കൊണ്ട് സ്ഥലം വിടും. വല്ലവരും അടിച്ചു കൊണ്ട് പോയാലോ ?

യേശുവിന്റെ ജനനത്തെപ്പറ്റി 'ഐതരേയോപനിഷത്ത്' പറയുന്നത് 

'സ ഈക്ഷതീമേ നു ലോക 
ലോകാ പാലാനുസൃജാ ഇതി 
സോദ്ഭായ ഏവ പുരുഷം 
സമുദ്രുത്യ മൂർച്ഛയാത് '

ആകാശം, ജലം, ഭൂമി, ഇവയെ സൃഷ്‌ടിച്ചശേഷം ദൈവത്തിന്റെ പരമാത്മാവ് ഇപ്രകാരം ചിന്തിച്ചു "ഞാൻ ലോകങ്ങളെ സൃഷ്ടിച്ച് ഇനി ഇവയ്ക്കായ് ഒരു രക്ഷകനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു" ഇങ്ങനെ ചിന്തിച്ചുകൊണ്ട് പരമാത്മാവ് തന്നിൽ നിന്ന് തന്നെ ഒരു പുരുഷനെ പുറപ്പെടുവിച്ചു .

കൊളോസ്യ ലേഖനം 1 :15 -17  ഇങ്ങനെ പറയുന്നു " അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.  സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.  അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു"

"തസ്മാദ് വീരാഡ ജായത 
വീരാജോ അധി പുരുഷ :
സജാതോ അത്യരിച്യത 
പശ്‌ചാദ് ഭൂമിമഥോപൂര "

ആ പുരുഷനിൽ നിന്ന് ബ്രഹ്മാണ്ഡം ഉണ്ടായി . അതിൽ നിന്നു മേൽ  ബ്രഹ്മാണ്ഡശരീരത്തിൽ അഭിമാനത്തോട്കൂടിയ വീരാട് പുരുഷൻ ഉണ്ടായി. അങ്ങിനെ ആവിർഭവിച്ച  ആ പുരുഷൻ പലവിധ സ്വരൂപങ്ങളോട് കൂടിയവനായി ഭാവിച്ചു . പിന്നീട് ഭൂമി മുതലായ ലോകങ്ങളെയും അതിൽ വസിക്കാനുള്ള ദേഹങ്ങളെയും സൃഷ്ടിച്ചു .  

യോഹന്നാൻ ഒന്നിന്റെ മൂന്നിൽ പറയുന്നു " സമസ്തവും അവനിൽകൂടി ഉണ്ടായി . ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല." 

"അസതോ മാ സത്ഗമയ
തമസോ മാ ജ്യോതിർഗമയ 
മൃത്യോർ മാ അമൃതം ഗമയ" (ബ്രിഹദാരണ്യകം 1:3:28 )

അസത്യത്തിൽ നിന്നും സത്യത്തിലേക്ക് നയിച്ചാലും. അന്ധകാരത്തിൽ നിന്നും എന്നെ വെളിച്ചത്തിലേക്കു നയിച്ചാലും മരണത്തിൽ നിന്നും എന്നെ അമരത്തിലേക്ക് നയിച്ചാലും    ഇതിന് സമാനമായി യോഹന്നാൻ 14:6 യേശു പറഞ്ഞു "ഞാനാണ് സത്യം ; 8:12 "ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു " 8 :51 "എന്റെ വചനം പാലിക്കുന്നവന് മരണമില്ല . 

ഇതൊക്കെ ഇവിടെ എഴുതിയത് ഒന്ന് രണ്ടു കാര്യം വ്യക്തമാക്കാനാണ് . മനുഷ്യനിൽ കുടികൊള്ളുന്ന ചൈതന്യം ഹിന്ദുവായാലും, ക്രൈസ്തവനായാലും, മഹമ്മദീയനായാലും ഒന്ന് തന്നെ.  മാത്തുള്ള പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നു . ചൈതന്യം അകത്തും പുറത്തും ഉണ്ട് . 'അഹം ബ്രഹ്മാസ്മി' പക്ഷെ അകത്തുണ്ടങ്കിലേ 'അഖിലം  ബ്രഹ്മാസ്മി' എന്ന് പറയാൻ കഴിയൂ .  യെശവും പറഞ്ഞത് 'നിങ്ങൾ എന്നെ സത്യത്തിലും ആത്മാവിലും ആരാധിക്കണം എന്നാണ് പറഞ്ഞത്. 

പക്ഷെ മാത്തുള്ള യേശുവിനെ എവിടെ സൗകര്യം കിട്ടിയാലും വിൽക്കാൻ ശ്രമിക്കുകയാണ് .  യേശുവിന്റെ പഠനങ്ങളെ 'കീറിമുറിച്ച്' പഠിച്ചാൽ, അങ്ങനെ ഒന്ന് യേശു യേശു എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല . നിങ്ങൾ പാടിയാലും പാടിയില്ലെങ്കിലും പ്രാത്ഥിച്ചാലും പ്രാത്ഥിച്ചില്ലെങ്കിലും എഴുനേറ്റ് സാക്ഷ്യം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും , പേര് വച്ചെഴുതിയാലും എഴുതിയില്ലെങ്കിലും പുസ്‌തകം എഴുതിയാലും എഴുതിയാലും " ലോകം നിത്യം ചലം " -ലോകം നിത്യം ചലിച്ചുകൊണ്ടേയിരിക്കും . 
ഞാനും നിങ്ങളും അൽപ്പം അറിഞ്ഞുകൊണ്ട് എടുത്ത് ചാടി എല്ലാം അറിയാവുന്നവരെപ്പോലെ പറയരുത് .   
നാരായണീയത്തിൽ പറയുന്നതുപോലെ  "അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം"  ആസ്പതമായതിനെ സൂക്ഷമായി നോക്കുക, വീണ്ടും വീണ്ടും നോക്കുക അപ്പോൾ സത്യം കൂടുതൽ തെളിഞ്ഞു വരും - ഈ ബ്രഹ്മം അതിവിശാലമാണെണെന്നും അതിൽ, ക്രിസ്തുമതം, ഹിന്ദു മതം, മഹനീയ മതം 
യഹൂദ മതം , യവന മതം എന്നിങ്ങെനെ വേർതിരിച്ചിരിക്കുന്ന ജനങ്ങൾ എല്ലാം ആ വിശാലമായ ബ്രഹ്മത്തിന്റെ ഭാഗമാണെന്നും തെളിഞ്ഞു വരും . ഇതാണ് ബുദ്ധനും , യേശുവും, ശ്രീനാരായണ ഗുരുവും ഒക്കെ പഠിപ്പിക്കാൻ ശ്രമിച്ച ഏക സത്യം . പക്ഷെ എന്ത് ചെയ്യാം നിങ്ങളെപോലുള്ളവർ 

"ഏകം സത്
വിപ്രാ ബഹുധാ വദന്തി "  ആ ഏക സത്യത്തെ വളച്ചൊടിച്ചു ദുർവ്യഖാനിച്ച് 'ഭാഷ കലക്കി കളഞ്ഞു "

Anthappan 2018-12-20 13:47:34
 " I read the well written articles by Vasudeve and Sudhir and others who found the joy in Christ’s teaching and Christmas."  Beware of the wolf in lamb's cloth.  He wants to give you a pat on the shoulder and then sell his product.  He  always twists the subject matter to Jesus and claim that his god is the real god and rest of them are fake.  He also refers Hindu vedas and say that it has mentioned about Jesus. To me all the gods including Hindu gods are fake. It is the figment of human imaginations.   

All you need in this life is ignorance and confidence, and then success is sure. -Mark Twain
Christian Love 2018-12-21 08:00:14
one of the commenters wants to see bricks falling on Vidhyadharan's head. True Love of Jesus.
Halleluyya, Merry Christmas & Happy new Year.
Anthappan 2018-12-21 13:28:14
Most of the religious people react the way Matthulla reacted. Because the religion offer nothing to cure their mental disease. It helps to suppress by putting them through different type of rituals.  That is why the world is so screwed up by religion. All the major religion including Christianity, Muslims, Hindus, and Jews have nothing to fix the chaos . Building temples, churches, hospitals, school, colleges, orphanages , old age home couldn't and cannot solve the problems in the world. Because, it is only a smoke screen for the religion to continue their flamboyant  life style at the cost of ignorant people. By the by if Mathulla calls Vidyadaran ignorant, Matthulla's ignorance is not going to go away. Every individual has to work independently  on it.     It is easy for people to speak ideologically but very difficult follow through it.   It is very difficult for Matthulla type people  to follow Jesus when he carries Brick with him to hit his enemies. (pray for them)

"Put your sword (Brick)  back in its place," Jesus said to him, "for all who draw the sword (Brick) will die by the sword (Brick). 
Ninan Mathulla 2018-12-21 20:39:38

I was wondering all these years why a person like Vidhyadhara with so much knowledge in both Hindu and Christian scripture, why his eyes are not opened to see the truth or the unity in diversity of different religions. I am really glad to see that now he sees the truth in different religions. It is pride that prevents a person from coming to the truth- the pride that I know everything, and there is nothing more to know, or what I believe is the truth. I think this is the problem that is facing Andrew and Anthappan. When I said dropping a brick on Vidhyadharan’s head, I did not mean physical. I try not to get into a physical fight with anybody. Christian teaching is not against taking action when it is necessary as Jesus did in cleansing the temple, or as in Krishna advised Arjun to take action. We see this all along in Old Testament. In love there is discipline. We punish our children in love only. My dropping brick was an exercise in spirituality. If it is out of self interest then it is sin. I did not try to sell Jesus Christ. People who personally know me will not accuse me of doing that. What is the profit I gained here? Mission accomplished! Merry Christmas to all again!

Anthappan 2018-12-22 00:12:23
He wants Vidyadharan, Andrew and me to see the truth through his religious eye.  Brother, you are sinking like Titanic.  Take the life jacket of free thinking and save your life. You have to go a long way brother. 
Ninan Mathulla 2018-12-22 09:13:32

“Human beings are hardwired to believe in something greater than themselves, and be faithful in what they perceive to be right. You see it when theists defend religion, and when atheists defend their belief in science based reason. Both require belief, and both require faith (original definition is Trust). Atheists who deny that they have religious faith are denying the amount of faith they place in the human capacity to do science in the first place. You cannot get around that. You are placing faith in people you perceive to be right even if you don't understand what they are telling you (astrophysics for example). Atheists probably don't fully grasp those equations but they have faith that the people doing them do”. This quote I found on the internet. So you see that both theists and atheists move on faith. In Anthappan's case he closes eyes and make it dark, and he calls it free thinking. Atheists do not want to see things they do not like to see as it is easier for their walk (their lifestyle) not to see those things.

വിദ്യാധരൻ 2018-12-22 09:42:08
മതമാണ് സത്യത്തെ കണ്ടിടുവാനു-
ള്ളതാം മാർഗ്ഗമെന്നു നാം ധരിക്കിൽ
അത് വെറും തെറ്റ് ധാരണമാത്രമത്രെ
സത്യത്തെ കുഴിച്ചുമൂടി മതം 
മർത്ത്യന്റെ രക്‌തം കുടിച്ചിടുന്നു 
മതത്തിന്റെ പേരിൽ ലോകമെങ്ങും 
നടക്കുന്ന നരഹത്യ എത്രയെത്ര ,
മതനേതാക്കൾ സുരക്ഷിതരായി 
മനോഹര ഹർമ്യത്തിൽ  വസിച്ചീടുമ്പോൾ 
പടവെട്ടി മരിക്കുന്നു വീഥികളിൽ 
അവരുടെ അടിമകൾ സാധുജനം 
ചിന്തിപ്പിച്ചു മനുഷ്യരെ വിമുക്തരാക്കാൻ 
വന്നു പിറക്കുന്നു വ്യക്തികൾ എന്നുമെന്നും 
അവരെ അമാനുഷികരായി വരച്ചു കാട്ടി 
അവരുടെ പേരിൽ മതം കൊള്ള ച്യ്തിടുന്നു 
അവർക്ക് പിണിയാളുകളായി 
ചുറ്റിക്കറങ്ങന്നവരുടെ ശിങ്കിടികൾ 
ഇല്ലാത്ത കെട്ടുകഥകൾ മെനഞ്ഞു കൂട്ടി 
ചുറ്റിക്കറക്കുന്നു പൊതുജനത്തെ 
ദൈവമെന്ന 'മിഥ്യ' ക്ക്  പിന്നിലിട്ട് 
ഓടിച്ചു രക്‌തം ഊറ്റി കുടിച്ചിടുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക