Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 December, 2018
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 14-നു വെള്ളിയാഴ്ച വൈകുന്നേരം റോളിംഗ് മെഡോസിലുള്ള മെഡോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രാര്‍ത്ഥിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി യു.എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍ഗ്രസ് മാന്‍ ബ്രാഡ് സ്‌നൈടര്‍, സ്റ്റേറ്റ് സെനറ്റര്‍മാര്‍, മേയര്‍മാര്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തിയ ക്രിസ്മസ് കരോള്‍ സര്‍വീസ്, ഡാന്‍സ്, സ്കിറ്റ് എന്നിവ ചടങ്ങിനു മോടികൂട്ടി. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിസ്തീയ സഭകള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഈവര്‍ഷം ആദ്യമായിട്ടാണ് വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ക്രിസ്മസ് ആഘോഷങ്ങള്‍ ഒരുക്കിയത്.

ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കീര്‍ത്തി കുമാര്‍, കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ക്രിസ്തു നമുക്ക് നല്‍കിയ സ്‌നേഹവും സന്തോഷവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ നമുക്ക് ഈവര്‍ഷത്തെ ക്രിസ്മസില്‍ കൂടി സാധിക്കണമെന്നു ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ആഘോഷങ്ങള്‍ക്ക് ക്രിസ്മസ് ഡിന്നറോടെ തിരശീല വീണു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക