Image

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 'വിന്റര്‍ ബെല്‌സ് 2019' ജനുവരി 5ന്.

ജീമോന്‍ റാന്നി Published on 19 December, 2018
മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 'വിന്റര്‍ ബെല്‌സ് 2019'   ജനുവരി 5ന്.
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ 2019 ജനുവരി 5ന് വൈകിട്ട് 6 മണിക്ക് ലീഗ് സിറ്റിയിലുള്ള വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെടും.

 

മുന്‍ വര്ഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റന്‍ നക്ഷത്രങ്ങളും, അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങുന്നു.

 

ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാര്‍ന്നതരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ ഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: സോജന്‍ ജോര്‍ജ് 4092569840, ഡോ.രാജ്കുമാര്‍ മേനോന്‍ 2627440452, ഡോ.നജീബ് കുഴിയില്‍, മാത്യു പോള്‍ 4094543472, വിനേഷ് വിശ്വനാഥന്‍ 2282494511, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 5078220051, ബിനു പാപ്പച്ചന്‍ 4059925716, ഷിബു ജോസഫ് 2282491819, ടെല്‍സണ്‍ പഴമ്പിള്ളി 9734777775, കൃഷ്ണരാജ് കരുണാകരന്‍ 4094571257, രാജേഷ് പിള്ള 2282496020, ബിജോ സെബാസ്റ്റ്യന്‍ 4092566427, ഡോ. ജേക്കബ് തെരുവത്ത് 2404261845

 



മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 'വിന്റര്‍ ബെല്‌സ് 2019'   ജനുവരി 5ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക