Image

ജിഷ്‌ണു പ്രണോയി കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ്‌

Published on 19 December, 2018
ജിഷ്‌ണു പ്രണോയി കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ്‌


പാലക്കാട്‌ : പാമ്‌ബാടി നെഹ്‌റു എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട്‌ കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കോളേജ്‌ അധികൃതര്‍.

മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്‌സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക്‌ തിരുത്തിയതുമായി ബന്ധപ്പെട്ട രേഖ 24 ന്‌ ലഭിക്കുകയും ഒപ്പം മറ്റൊരു വിദ്യാര്‍ത്ഥി നേതാവ്‌ തിയറി പരീക്ഷ പാസാകുകയും എന്നാല്‍ സബ്‌ജക്‌ട്‌ നോളജ്‌ പ്രാക്ടിക്കലില്‍ ഇല്ലെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റില്‍ എഴുതി ചേര്‍ക്കുകയും ചെയ്‌തു .

കോളജിനെതിരെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി . പ്രാക്ടിക്കല്‍, വൈവ പരീക്ഷകളില്‍ ജയിക്കാനുള്ള മാര്‍ക്ക്‌ നേടിയിരുന്നു എങ്കിലും മാര്‍ക്ക്‌ ലിസ്റ്റ്‌ വെട്ടിത്തിരുതുകയും തോല്‍പ്പിക്കുകയും ചെയ്‌തിരുന്നു .

നെഹ്‌റു കോളേജ്‌ മാനേജ്‌മെന്റ്‌  ഇന്‍വിജിലേറ്റര്‍മാരെ മുന്‍നിര്‍ത്തിയാണ്‌ ഇത്തരം നടപടികള്‍ കൈക്കൊളുന്നതെന്നാണ്‌ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്‌ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക