Image

പ്രഭാസിനോടൊപ്പം വീണ്ടും അനുഷ്‍ക!

Published on 19 December, 2018
പ്രഭാസിനോടൊപ്പം വീണ്ടും അനുഷ്‍ക!
ജനങ്ങളുടെ പ്രിയപ്പെട്ടതായി മാറിയ താര ജോഡിയാണ് പ്രഭാസും അനുഷ്കയും. 2002 മുതൽ പ്രഭാസും 2005 മുതൽ അനുഷ്കയും സിനിമയിൽ സജീവ സാന്നിധ്യമായിരുന്നെങ്കിലും ഈ ജോഡി ഹിറ്റായത് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയായിരുന്നു. ഇതിനു മുൻപും ഇവർ ഒരുപാട് സിനിമയിൽ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത് ബാഹൂഹലിയ്ക്ക് ശേഷമായിരുന്നു.2017 ൽ പുറത്തിറങ്ങിയ ബാഹുബലിയ്ക്ക് ശേഷം അനുഷ്കയേയും പ്രഭാസിനേയും ബിഗ് സ്ക്രനീൽ കണ്ടിട്ടില്ല.കൂടാതെ ചിത്രത്തിന് ശേഷം അനുഷ്ക സിനിമയിൽ അധികം സജീവമല്ലായിരുന്നു. സിനിമയ്ക്കായി ഒരുപാട് എഫേർട്ട് എടുത്തിരുന്നു. ഇതിനെ തുടർന്ന് താരം മാറി നിൽക്കുകയായിരുന്നു. ബാഹുബലിയ്ക്ക ശേഷം ബാഹമതി എന്ന ചിത്രം മാത്രമണ് അനുഷ്ക അഭിനയിച്ചത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഈ ജോഡി വീണ്ടും തിരിച്ചു വരുകയാണ്. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല.
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി രാധാകഋഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേ സമയം പ്രഭാസിന്റെ നായികയായിട്ടല്ല ചിത്രത്തിൽ അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. അതിഥി വേഷത്തിലാണത്രേ. . പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക