Image

മാര്‍ത്ത മെക്‌സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു

പി.പി. ചെറിയാന്‍ Published on 19 December, 2018
മാര്‍ത്ത മെക്‌സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു
അരിസോണ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍ മെക്കയനിന്റെ മരണം മൂലം ഒഴിവു വന്ന അരിസോണ സെനറ്റ് സീറ്റിലേക്ക് മാര്‍ത്ത മെക് സാലിയെ ഗവര്‍ണര്‍ ഡഗ് ഡ്യൂസെ നോമിനേറ്റു ചെയ്തു. അരിസോണയില്‍ നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ്റ്റീന്‍ സിയന്നയോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് മെക് സാലി. ഒരു മില്യണ്‍ വോട്ട് നേടിയ മെക് സാലിയെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുവാന്‍ ഉചിതമായ തീരുമാനമാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

വിവിധ ഘട്ടങ്ങളിലായി മിഡില്‍ ഈസ്റ്റിലും, അഫ്ഗാനിസ്ഥാനിലും ആറു തവണ മിലിട്ടറി സേവനം അനുഷ്ഠിച്ച ഇവര്‍ സൗദി അറേബ്യയില്‍ സേവനം അനുഷ്ഠിക്കുന്ന യുഎസ് വനിതാ ഓഫിസര്‍മാര്‍ അബയാസും ഹെഡ് സ്കാര്‍വ്‌സും ധരിക്കണമെന്ന തീരുമാനം തിരുത്തിയെഴുതുന്നതിന് പെന്റഗണിനെ സ്വാധീനിക്കുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ജോണ്‍ മെക്കയിനു പകരം നിയമിതയായ മാര്‍ത്ത തന്റെ ഭര്‍ത്താവ് ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ക്കുവേണ്ടി നില കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മെക്കയിനിന്റെ ഭാര്യ സിന്‍ഡി മെക് യെന്‍ പറഞ്ഞു.

മാര്‍ത്തയുടെ നിയമനത്തോടെ യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ 47 ആയി ചുരുങ്ങി.
മാര്‍ത്ത മെക്‌സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തുമാര്‍ത്ത മെക്‌സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തുമാര്‍ത്ത മെക്‌സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക