Image

ആ സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്, കലാകാരിക്കുമുണ്ട് (ദീപ പ്രവീണ്‍)

Published on 19 December, 2018
ആ സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്, കലാകാരിക്കുമുണ്ട് (ദീപ പ്രവീണ്‍)
മാന്യമായ ഭാഷയില്‍ രീതിയില്‍ ആശയങ്ങളോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് ജനാധിപത്യവും സ്വാതന്ത്ര്യചിന്തയും തരുന്നത് ആ സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്, കലാകാരിക്കുമുണ്ട്.

മഞ്ജു വാര്യര്‍ക്ക് എതിരെ നടക്കുന്ന സൈബര്‍ ലീച്ചിങ് / ബുള്ളിയിങ് വെളിവാക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതന്നെയാണ്.

കേരളത്തില്‍ എന്തൊന്ന് സ്ത്രീ വിരുദ്ധത? ഒക്കെ പബ്ലിസിറ്റി സ്റ്റന്‍ഡ് എന്ന 'സര്‍ക്കസല്ലേ' എന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിയ്ക്കുന്ന 'മൊ'യലാളിമാര്‍ കേള്‍ക്കാന്‍.

ജീവിതം എന്ന നിത്യ കലാശാലയില്‍ സാമൂഹ്യ പ്രതിബദ്ധത എന്ന ഒരു വിഷയമുണ്ട്. അത് മനസ്സിരുത്തി ഒന്ന് അറിയാന്‍ ശ്രമിയ്ക്കണം.

അതെങ്ങനാ സ്വന്തം കാര്യം സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചും, തനിയ്ക്ക് പിടിച്ചവനെയും തന്റെ ' കൂട്ടരെയും'(ജാതിയിലൊ, രാഷ്ട്രീയത്തിലൊ, തൊലി നിറത്തിലൊ) കൂടെ നിറുത്തി കൂട്ടത്തില്‍ ഒരു സ്വരമായ് ഓരിയിടുന്നവന് ഏകസ്വരമായ ഗര്‍ജ്ജനങ്ങളോട് പേടി തോന്നാം. അതിനെ കൂവിത്തോല്‍വിയ്ക്കാന്‍ തോന്നുന്ന സഹജമായ വാസന വാനരജന്മഹിതമാവാം.

വിദ്യകൊണ്ട് പ്രബുദ്ധരാകു എന്ന് ഗുരു പണ്ട് പറഞ്ഞത് ഈ സ്കൂളില്‍ പോയി തൊണ്ട തൊടാതെ വിഴുങ്ങിയോ തുണ്ട് വെച്ച് കോപ്പിയടിച്ചോ നേടിയെടുക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് മാത്രമല്ല.

അമ്മേടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി തുടരുന്ന ഒരു പഠനമുണ്ട്. ചിലര്‍ക്കെങ്കിലും ഈ പഠനത്തിന് കിട്ടുന്നത് കാലഹരണപ്പെട്ട ീൗറേമലേറ ്യെഹഹമയൗ െആണെന്നു മാത്രം.

ആണ്‍കുഞ്ഞ് പിറന്നു വീണാല്‍ ഹായ് ആണ്‍കുഞ്ഞ് എന്ന് വിളിച്ച് അതിന്റെ പ്രിവിലേജ് ബാഡ്ജ് കള്‍ ചാര്‍ത്തി കൊടുത്ത് ആദ്യം അവന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് തടയിടുന്നു.

ഗുരുവെന്ന സിനിമയിലെ കാഴ്ചയെ കവര്‍ന്നെടുക്കുന്ന വിഷക്കായ് പോലെയാണ് ഈ ഓരോ ആണ്‍കോയ്മ ചാര്‍ത്തിക്കൊടുക്കലുമെന്നു ആണും പെണ്ണും അച്ഛനുമമ്മയും അടങ്ങുന്ന സമൂഹം അറിയാതെ പോകുന്നു.

(അവിടെയും ജീവിതമെന്ന സര്‍ക്കാര്‍ സ്കൂളില്‍ മക്കള്‍ പഠിച്ചു വളരട്ടേ എന്ന് കരുതുന്ന മാതാപിതാക്കള്‍ ഇല്ലാതെയില്ല).

ചുറ്റിനും കിട്ടുന്നപലതരം ചെറു ചെറു സിഗ്‌നലുകളിലൂടെ ജന്മം കൊണ്ട് താന്‍ എന്തോ ഒരു സംഭവമാണെന്ന് ഒരുവന് മിഥ്യാധാരണയുണ്ടാകുന്നു.

‘ശവപ്പെട്ടി ചുമക്കാന്‍,
വായ്ക്കരിയിടാന്‍ ഒരാണ്ണ്.’
‘ഓന്‍ ഒരാണ്ണാ.’

വീടുകളില്‍ അമ്മയും അമ്മൂമ്മയും പെങ്ങളുമടക്കമുള്ളവര്‍ അനുവദിച്ച് കൊടുക്കുന്ന ചില മുന്‍തൂക്കങ്ങള്‍ അവന്റെ അവകാശമാകുന്നു.

ഈ അസമത്വത്തെ ‘ മനസ്സാ വാചാ കര്‍മ്മണാ’ പ്രോത്സാഹിപ്പിയ്ക്കുന്നതും വീട്ടിലെ സ്ത്രീകളാവാം.
‘പെണ്ണിനെ പോലെ കരയുന്നോ?
കഴിച്ച പാത്രം കഴുകുന്നോ അതിന് ഇവിടെ പെണ്ണുങ്ങളിലെ...’
പിച്ചവെയ്കുന്ന പ്രായത്തിലെ അവന്റെയും അവളുടെയും മനസ്സില്‍ ഒരു ഹയറാര്‍ക്കി രൂപപ്പെടുകയായ്. കി മ ലെിലെ വേല ്‌ലൃ്യ ളശൃേെ ീെരശമഹ റശ്ശശെീി. പേട്രിയാര്‍ക്കിയാണ് അവന്‍ ആദ്യം പഠിയ്ക്കുന്ന സാമൂഹ്യപാഠം.

ആദ്യ വിദ്യാലയത്തിന്റെ പടി കടന്ന് ആ ഒരു പിരിവില്‍ ആണും പെണ്ണും സമൂഹത്തിന്റെ 2 വശങ്ങളില്‍ ഇരുന്ന് തുടങ്ങുന്നു.

വിദ്യാലായങ്ങളും സമൂഹവും മുഖ്യധാരാ കലാസൃഷ്ട്ടികളും അവന്റെ തെറ്റിദ്ധാരണയെ അരക്കിട്ടുറപ്പിയ്ക്കുന്നു.

അതങ്ങനെയല്ലേ പറ്റു. കാരണം ഈ പ്രിവിലേജ്കള്‍ പറ്റി അധികാരം കൈയ്യാളിയവരോ സ്വന്തം അവസ്ഥയെക്കുറിച്ച് അജ്ഞരായ വരോ അല്ലേ ഇവിടങ്ങളിലേ വരേണ്യവര്‍ഗ്ഗം? അവരില്‍ എല്ലാം ഗൗതമ ബുദ്ധനെ പ്രതീക്ഷിയ്ക്കാനാവില്ലല്ലോ.

ഞങ്ങള്‍ സന്തുഷ്ട്ടരാണ് വിഭാഗം.

സോഷ്യോളജിയും ക്രിമിനോളജിയുമൊക്കെ വളരേ അപകടകരമെങ്കിലും സമൂഹത്തില്‍ വളരുന്ന ചില സംഘങ്ങളുടെയും (ഴൃീൗു)െ രീതികളുടെയും (േൃലിറ) വളര്‍ച്ചയുടെ മൂലകാരണം പഠിക്കുമ്പോള്‍ കാണുന്ന ഒന്നാണ്, ഈ സിസ്റ്റം നശിപ്പിക്കുന്ന ഇടങ്ങളില്‍ നിന്നു തങ്ങളുടെ ഒപ്പം നില്‍ക്കും എന്ന് ഉറപ്പുള്ള അല്ലെങ്കില്‍ അങ്ങനെ വരുതിയ്ക് നിറുത്താന്‍ കഴിയുന്ന വ്യക്തികളെയോ ഗ്രൂപ്പ്കളെയോ കണ്ടെത്തി അവര്‍ തങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികള്‍ എന്ന് വരുത്തി തീര്‍ക്കുന്നു. തങ്ങള്‍ക്ക് പ്രത്യേകമായി കിട്ടുന്ന നേട്ടങ്ങള്‍ രുചിച്ചു അവര്‍ പറയുന്നു.

ഇവിടം സ്വര്‍ഗ്ഗമാണ്.... ഞങ്ങള്‍ സന്തുഷട്ടരാണ്.
ഇവിടെ ഒറ്റു കൊടുക്കപ്പെടുന്നത് ഒരു സമൂഹമാണു.
അത് നിങ്ങള്‍ അറിയുന്നുണ്ടോ മൊതലാളിമാരെ?

ഇവിടെ രണ്ടു തരം സമൂഹമുണ്ട്. അത് ഒരിക്കലും സ്ത്രീപക്ഷവാദികളായ സ്ത്രീകള്‍ എന്ന ഒരു വിഭാഗവും പുരുഷകേന്ദ്രികൃതവ്യവസ്ഥിതി കണ്ണടച്ചു വിഴുങ്ങുന്ന പുരുഷസമൂഹവും എന്ന രണ്ടു വിഭാഗമല്ല.

മറിച്ചു മനുഷ്യനായി ഈ ഭൂമിയില്‍ ജനിച്ചവര്‍ ഈ ഭൂമിയുടെ തുല്യവകാശികള്‍ എന്ന് തിരിച്ചറിയുന്ന ഒരു ജനവിഭാഗവും (സ്ത്രീപുരുഷന്മാരടങ്ങുന്നത്) അതിനെ എതിര്‍ക്കുന്ന, തങ്ങളുടെ പ്രിവിലേജുകള്‍ പോയ് പോകുമോ എന്ന് പേടിയ്കുന്ന വിഭാഗം (ലിംഗഭേദമില്ലാതെ) വുമാണ്.

ആദ്യ വിഭാഗം മനുഷ്യന്‍ എന്ന സ്വന്തം അസ്ഥിത്വം തിരിച്ചറിയുമ്പോള്‍ ഇതരവിഭാഗം ഇനിയും പരിണാമതിന്റെ ആ അവസ്ഥയില്‍ എത്തിയിട്ടില്ല എന്ന് മാത്രം. അത് അവരുടേ കുറ്റമല്ല.

അറിവില്ലയമയാണ്. ഭൂമിയില്‍ ചവിട്ടി നിലയുറപ്പിച്ച് നില്‍ക്കാതെ ആകാശത്ത് കുട്ടികരണം മറിയുന്ന അവര്‍ക്ക് ജീവിതം ഒരു സര്‍ക്കസ്സാണ് തങ്ങള്‍ മുതലാളിമാരും എന്ന് തോന്നും.

എന്നെങ്കിലും ഈ കൂട്ടര്‍ മനുഷ്യന്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടട്ടേ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക