Image

തമിഴ് നടന്‍ വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Published on 20 December, 2018
തമിഴ് നടന്‍ വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു
തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു . തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. അസോസിയേഷന്‍റെ പണം വിശാല്‍ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെ നിറമാതാക്കളടക്കമുള്ള ഒരു സംഘം ഉയര്‍ത്തുന്ന ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക