Image

വിനായകന്‍ നായകനാകുന്ന 'തൊട്ടപ്പന്‍'

Published on 20 December, 2018
വിനായകന്‍ നായകനാകുന്ന 'തൊട്ടപ്പന്‍'

കൊച്ചി :വിനായകന്‍ നായകനാകുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. 'തൊട്ടപ്പന്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കിസ്‌മത്ത്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ്‌ കെ ബാവക്കുട്ടിയാണ്‌.

ഫ്രാന്‍സിസി നൊറോണയുടെ ചെറുകഥാസമാഹാരത്തെ ആസ്‌പദമാക്കി പി എസ്‌ റഫീക്കാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. സംഗീതം ഒരുക്കുന്നത്‌ ഗിരീഷ്‌ എം ലീല കുട്ടനാണ്‌. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ്‌ രാജനും എഡിറ്റിംഗ്‌ ജിതിന്‍ മനോഹറും നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക