Image

ഒഐസിസി അയര്‍ലന്‍ഡ് ഭവനനിര്‍മാണ പദ്ധതി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിക്കും

Published on 20 December, 2018
ഒഐസിസി അയര്‍ലന്‍ഡ് ഭവനനിര്‍മാണ പദ്ധതി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിക്കും

ഡബ്ലിന്‍: പ്രളയദുരിതാശ്വാസത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നു 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനര്‍ജനിയിലും ഒഐസിസി അയര്‍ലന്‍ഡ് പങ്കാളികളാവുന്നു. ഈ പദ്ധതിയിലേക്ക് ഒഐസിസി അയര്‍ലന്‍ഡ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം മുന്‍ കേരള മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി നര്‍വഹിക്കുമെന്ന് ഒഐസിസി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ അറിയിച്ചു. 

ചടങ്ങില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. വി.ഡി. സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഒഐസിസി പ്രസിഡന്റ് എംഎം ലിങ്ക്വിന്‍ സ്റ്റാര്‍ സ്വാഗതം അശംസിക്കും. ഡിസംബര്‍ 20 വ്യാഴാഴ്ച പറവൂര്‍ മാച്ചാംതുരുത്തില്‍ രാവിലെ 10ന് ശിലാസ്ഥാപനം നടക്കും. പ്രൊഫ. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കെ.പി. ധനപാലന്‍, കെപിസിസി സെക്രട്ടറി വല്‍സല പ്രസന്നകുമാര്‍, ഡിസിസി ഭാരവാഹികളായ കെ.എ. അഗസ്റ്റിന്‍, പി.വി. ലാലു, എംടി. ജയന്‍, കൊച്ചുത്രേസ്യ ജോയി, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746863324 

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക