Image

ഒടിയന് മുമ്പു തന്നെ സംവിധായകനും മഞ്ജുവും തമ്മില്‍ പിണങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ജയമോഹന്‍ എം Published on 20 December, 2018
ഒടിയന് മുമ്പു തന്നെ സംവിധായകനും മഞ്ജുവും തമ്മില്‍ പിണങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍


കുറച്ചു ദിവസങ്ങളായി ഒടിയനും ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യരുമായിരുന്നു ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ഒടിയന്‍ മറ്റൊരു ബാഹുബലിയെന്നൊക്കെയുള്ള ശ്രീകുമാര്‍ മേനോന്‍റെ തള്ളുകള്‍ ചിത്രത്തിന് വിനയായി മാറിയതായിരുന്നു ആദ്യ ദിവസത്തെ കാഴ്ചകള്‍. ചിത്രം വന്‍ നെഗറ്റീവ് റിവ്യൂ നേടിയെടുത്തു. എന്നാല്‍ ചിത്രത്തെയല്ല മഞ്ജുവിന്‍റെ സുഹൃത്തും വഴിക്കാട്ടിയുമെന്ന നിലയില്‍ തന്നെ അക്രമിക്കുന്നതാണ് ചിത്രത്തിനെതിരെയുള്ള അക്രമമായി മാറുന്നത് എന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം. തന്നെ അക്രമിക്കുന്നതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ മഞ്ജുവിന് ബാധ്യതയുണ്ടെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. 
എന്നാല്‍ മഞ്ജുവും ശ്രീകുമാറും തമ്മിലുള്ള സൗഹൃദം ഒടിയനും മുമ്പു തന്നെ വഷളായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മഞ്ജുവിന്‍റെ രണ്ടാം വരവില്‍ അവരുടെ കരിയറിലെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നതും അവരെ ഒരു ബ്രാന്‍ഡായി പ്രമോട്ട് ചെയ്തതും ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്‍റെ പരസ്യകമ്പിനിയുമായിരുന്നു. മഞ്ജുവിനെ അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ കൊണ്ടുവന്ന് രണ്ടാമതും ലോഞ്ച് ചെയ്തുകൊണ്ടുള്ള ശ്രീകുമാറിന്‍റെ ബ്രാന്‍ഡിംഗ് തന്ത്രങ്ങളെല്ലാം വിജയിക്കുകയും ചെയ്തു. 
എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനായി തിരഞ്ഞെടുത്ത തിരക്കഥകളെല്ലാം പരാജയപ്പെട്ടു തുടങ്ങിയതോടെയാണ് മഞ്ജുവും ശ്രീകുമാറും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധം അവസാനിക്കുന്നത്. മഞ്ജുവിന് താത്പര്യമില്ലാതിരുന്നിട്ടും അമ്പേ പരാജയമായ പല ചിത്രങ്ങളും തിരഞ്ഞെടുക്കാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍റെ നിര്‍ബന്ധമായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയ്ക്ക് ശേഷം ഒരു മാന്യമായ വിജയം മഞ്ജുവിന് സമ്മാനിച്ചത് ഉദാഹരണം സുജാത എന്ന ചിത്രമായിരുന്നു. ഇത് മഞ്ജു നേരിട്ട് സെലക്ട് ചെയ്ത ചിത്രമായിരുന്നു. ഇതിനു ശേഷം ശ്രീകുമാര്‍ മേനോന്‍ ഡിസൈന്‍ ചെയ്ത മോഹന്‍ലാല്‍ എന്ന സിനിമ പൂര്‍ത്തീകരിച്ചതിനു ശേഷം മഞ്ജുവും ശ്രീകുമാറും കരിയര്‍ ബന്ധങ്ങളുണ്ടായിരുന്നില്ല. 
ശ്രീകുമാറിനെ പാടെ ഒഴിവാക്കിയ മഞ്ജുവിനെ ഒടിയനില്‍ അഭിനയിപ്പിച്ചത് മറ്റൊരു ഓപ്ഷനില്ലാത്തത്കൊണ്ടു മാത്രമായിരുന്നു. 
എന്നാല്‍ ഒടിയന്‍റെ ലൊക്കേഷനില്‍ യാതൊരു സൗഹൃദങ്ങളും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. 
എന്തായാലും ഒടിയന്‍ വിവാദങ്ങളില്‍ യാതൊരു വിധ പ്രതികരണവും വേണ്ട എന്ന നിലപാടിലാണ് മഞ്ജു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക